Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയൂ

22 AUGUST 2017 12:10 PM IST
മലയാളി വാര്‍ത്ത

വെളിച്ചെണ്ണയ്ക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. പാചകത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം വെളിച്ചെണ്ണ ഏറെ നല്ലതാണ്. വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്‌ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും. ഇതിലെ മീഡിയം ചെയിന്‍ െ്രെടഗ്ലിസറൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ അല്‍ഷീമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്.വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തെക്കെയെന്ന് നോക്കൂ.

* ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍, പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

* ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ആരോഗ്യകരവുമാണ്

* മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. മുടിയ്ക്ക് മൃദുത്വം നല്‍കും, താരന്‍ കളയും, പ്രോട്ടീന്‍ നഷ്ടം തടയുന്നതുകൊണ്ടുതന്നെ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ലഭിയ്ക്കും.

* നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കണം. ഇതിന് മുകളില്‍ പറഞ്ഞ ആരോഗ്യഗുണങ്ങള്‍ 100 ശതമാനവും നല്‍കാന്‍ സാധിയ്ക്കും.

 

* ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന കാര്യത്തില്‍ വെളിച്ചെണ്ണ മുന്‍പന്തിയിലാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാനും ഹൃദയപ്രശ്‌നങ്ങളെ തടുത്തു നിര്‍ത്താനും ഇതിനു സാധിയ്ക്കും.

* ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഏറ്റവും ഫലപ്രദമാണ്. ഇതിന് ബാക്ടീരിയ, ഫംഗസ് എ്ന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനാകും. ഇതുകൊണ്ടുതന്നെ ഇറിറ്റബില്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ളവയ്ക്ക് ഏറെ നല്ലതാണ്.

* ശരീരത്തിലെ കൊഴുപ്പും തടിയും, പ്രത്യേകിച്ചു വയറിന്റെ ഭാഗത്തു രൂപപ്പെടുന്ന ദോഷകരമായ കൊഴുപ്പു നീക്കാനുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണ. 40 സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ദിവസവും കഴിയ്ക്കുന്നത് 12 ആഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്

* നമ്മുടെ കാരണവന്മാര്‍ പണ്ടുപയോഗിച്ചിരുന്നത് പ്രധാനമായും വെളിച്ചെണ്ണ തന്നെയായിരുന്നു. എന്നാല്‍ ആ തലമുറ ഏറെക്കുറെ രോഗങ്ങളില്‍ നിന്നും വിമുക്തവുമായിരുന്നു. വെളിച്ചെണ്ണ ദോഷകരമല്ലെന്നു തെളിയിക്കാന്‍ ഇതിലും വലിയ തെളിവും ആവശ്യമില്ല.

* ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ. പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് ഏറെ ഗുണകരമാണ്.ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്

 



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (56 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (58 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends