Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീ ശരീരത്തിന് ഈ വൈറ്റമിനുകള്‍ ആവശ്യം

24 AUGUST 2017 12:20 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ സ്വന്ത്ം ആരോഗ്യം മറക്കുന്നവരാണ് സ്ത്രീകള്‍. എത്ര തിരക്കിനിടയിലായാലും സ്ത്രീ ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട വൈറ്റമിനുകള്‍ ഉണ്ട്. ഒരു ദിവസത്തെ ഭക്ഷണത്തില്‍ അഞ്ച് തരം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തിയാല്‍ തന്നെ ലഭിക്കുന്നവയാണ് മിക്ക വൈറ്റമിനുകളും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.അത് ഏതൊക്കെയാണെന്ന് നോക്കാം.

* വൈറ്റമിന്‍ എ - ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അത്യാവശ്യമുള്ള വൈറ്റമിന്‍ ആണിത്. എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും മാത്രമല്ല പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കാഴ്ച ശക്തി കൂട്ടാനും വൈറ്റമിന്‍ എ സഹായിക്കുന്നു .ഇത് കാരറ്റ്, മത്തങ്ങ, തക്കാളി, പപ്പായ, ചീര, മുട്ട, കരള്‍, പാല്‍ എന്നിവയില്‍ ഉണ്ട്.

* വൈറ്റമിന്‍ ഡി - കാല്‍സ്യത്തിന്റെ ആഗിരണത്തിന് സഹായിക്കുന്നു എന്നതാണ് ഈ വൈറ്റമിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലിന്റെയും കാഴ്ചയുടെയും ശക്തിയ്ക്ക് ഇവ സഹായിക്കുന്നു. ആര്‍ത്തവ അനുബന്ധ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇവ സഹായിക്കും. സൂര്യവെളിച്ചത്തില്‍ വൈറ്റമിന്‍ ഡി ധാരാളമായി ഉള്ളത് കൊണ്ട് പത്തു പതിനഞ്ചു മിനിറ്റ് ഇളം വെയില്‍ കൊള്ളുന്നത് ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ഡി ലഭിക്കാന്‍ സഹായിക്കുന്നു. നെയ്യുള്ള മീന്‍, കരള്‍, മുട്ട എന്നിവയിലും ഇവ അടങ്ങിയിട്ടുണ്ട്.

* വൈറ്റമിന്‍ കെ - പ്രതിരോധശക്തികൂട്ടാന്‍ സഹായിക്കുന്ന ഈ വൈറ്റമിന്‍ ശരീരത്തിന്റെ ഊര്‍ജസ്വലത നിലനിര്‍ത്താനും വലിയ പങ്കു വഹിക്കുന്നു. ധാന്യങ്ങളിലും ഇലക്കറികളിലും മീനെണ്ണയിലും സോയഎണ്ണയിലും ഇവ അടങ്ങിയിട്ടുണ്ട്.

* വൈറ്റമിന്‍ ബി 2 - റൈബോഫ്‌ലാവിന്‍ എന്നും അറിയപ്പെടുന്ന ഈ വൈറ്റമിന്‍ ശരീരത്തിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്. ക്ഷീണം, ആശങ്ക, തളര്‍ച്ച എന്നിവ കുറച്ച് ഊര്‍ജം കൂട്ടാനും ഈ വിറ്റാമിന്‍ സഹായിക്കുന്നു. ഇതിന്റെ കുറവ് പ്രതിരോധശക്തിയെയും നാഡികളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. വായ്പുണ്ണ്, ചുണ്ട് പൊട്ടല്‍, വരണ്ട മുടി, അമിതമായ ചുളിവുകള്‍ ഒക്കെ വൈറ്റമിന്‍ ബി12വിന്റെ കുറവിന്റെ ലക്ഷണങ്ങളാണ്. പാല്‍, തൈര്, ഇലക്കറികള്‍, മുട്ട, ധാന്യങ്ങള്‍, സോയ, ബദാം എന്നിവയില്‍ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.

* വൈറ്റമിന്‍ ബി 6 - പ്രതിരോധശക്തിയ്ക്ക് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ആണിത്. വിഷാദരോഗം, മറവി, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയ്ക്കുന്ന ഈ വൈറ്റമിന്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും ശരീരത്തെ സഹായിക്കുന്നു. ഇതിന്റെ കുറവ് വിളര്‍ച്ച ഉണ്ടാക്കും. വാഴപ്പഴം, മീന്‍, മാംസം, ഓട്‌സ് എന്നിവയില്‍ ഇവ ധാരാളമുണ്ട്.

* വൈറ്റമിന്‍ ബി 7 - മേനിയഴകിലും മുടിയഴകിലും ശ്രദ്ധിക്കുന്നവര്‍ കഴിക്കേണ്ടത് ഈ വൈറ്റമിന്‍ ആണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഒക്കെ ഈ വൈറ്റമിന്‍ സഹായിക്കും. മധുരക്കിഴങ്ങ്, മീന്‍, ബദാം, കാരറ്റ്, വാഴപ്പഴം ,ഇലക്കറികള്‍, മുട്ട, സോയ, പാല്‍, തൈര് എന്നിവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയുടെ കുറവ് വിളര്‍ച്ച, ക്ഷീണം, വിഷാദം എന്നിവയ്ക്ക് കാരണമാകാം.

* വൈറ്റമിന്‍ ഇ - മുടിയ്ക്കും ചര്‍മത്തിനും അത്യാവശ്യമായ വേറൊരു വൈറ്റമിന്‍ ആണിത്. പ്രായം കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ ഇതിനു കഴിയുന്നു. അതുകൊണ്ട് തന്നെയാണ് ഒട്ടു മിക്ക സൗന്ദര്യവര്‍ധകവസ്തുക്കളിലും ഇത് ഉള്‍പ്പെടുത്തി കാണുന്നത്. ചര്‍മത്തിനും മുടിയ്ക്കും ഒരു പോലെ പ്രധാനപ്പെട്ട ഈ വൈറ്റമിന്‍ ഹൃദ്രോഗം, തിമിരം, മറവി, കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ചീര, ബദാം, നിലക്കടല, മീനെണ്ണ എന്നിവയില്‍ ഈ വൈറ്റമിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

* വൈറ്റമിന്‍ ബി 9 - ഫോളിക് ആസിഡ് എന്നറിയപ്പെടുന്ന ഈ വൈറ്റമിന്‍ എല്ലാ സ്ത്രീകളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കാന്‍സര്‍, മറവിരോഗം, വിഷാദരോഗം എന്നിവയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് ആവും. തലച്ചോറിന്റെ ആരോഗ്യത്തിനും ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ഗര്‍ഭിണികളില്‍ ഫോളിക് ആസിഡിന്റെ കുറവ് ഭ്രൂണത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇലക്കറികള്‍, മത്തന്‍, പയര്‍–പരിപ്പ് വര്‍ഗങ്ങള്‍, മുട്ട എന്നിവയില്‍ ഇവ അടങ്ങിയിട്ടുണ്ട്.

* വൈറ്റമിന്‍ ബി 12 - ശരീരത്തിന്റെ ചയാപചയങ്ങള്‍ക്കും കോശവിഭജനത്തിനും ഒക്കെ പ്രധാനപ്പെട്ട ഈ വൈറ്റമിന്‍ ഹൃദ്രോഗം, മറവിരോഗം, വിളര്‍ച്ച എന്നിവയെ പ്രതിരോധിക്കുന്നു. ഇവയുടെ കുറവ് വിഷാദം, ഈര്‍ഷ്യ എന്നിവയ്ക്ക് കാരണമാകാം. ഇവ ധാരാളമായി മുട്ടയിലും മീനിലും മാംസത്തിലും പാലിലും തൈരിലും കാണപ്പെടുന്നു.

* വൈറ്റമിന്‍ സി - പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ കേമനായ ഈ വൈറ്റമിന്‍ ഇമ്മ്യുണിറ്റി ബൂസ്റ്റര്‍ എന്നാണ് അറിയപ്പെടുന്നത്. കാന്‍സര്‍, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കുന്നതിനൊപ്പം ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു. ചെറുനാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (56 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (58 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends