Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറങ്ങുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ രോഗമുക്തി ഉറപ്പ്

28 AUGUST 2017 10:19 AM IST
മലയാളി വാര്‍ത്ത

ഉറക്കം മനുഷ്യന് അത്യാവിശ്യമാണ്. ഉറങ്ങാതിരുന്നാല്‍ അത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. ഉറക്കം നഷ്ടപ്പെടുന്നത് മരണത്തിന് തന്നെ കാരണമായേക്കാം. ഉറങ്ങുമ്പോള്‍ എങ്ങനെ കിടന്നാലും അതേ രീതിയില്‍ തന്നെ ഉണരാന്‍ ഭൂരിഭാഗം പേര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഉറങ്ങുന്ന രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ അതു സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തലവേദന ഉറങ്ങുമ്പോള്‍ കഴുത്തിനുണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തലവേദന പരിഹരിക്കാനാകും. ഇതിനായി ചെറിയ തലയിണകള്‍ ഉറങ്ങുമ്പോള്‍ കഴുത്തിനോട് ചേര്‍ത്തുവച്ചാല്‍ മതി.

ശരീരം വിശ്രമിക്കുന്ന സമയം ഉറങ്ങുമ്പോഴായതു കൊണ്ടുതന്നെ അപ്പോഴത്തെ ശരീരത്തിന്റെ ഘടന ഏറെ നിര്‍ണായകമാണ് മൈഗ്രേന്‍ പോലെയുള്ള അവസ്ഥകളും ഉറക്ക സമയത്തെ കഴുത്തിന്റെ ഘടനയും തമ്മില്‍ ഏറെ ബന്ധമുണ്ട്. മുട്ടുവേദനഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്ന ശീലമുള്ളവരാണെങ്കില്‍ മുട്ടുകള്‍ക്കിടയില്‍ ഒരു തലയിണ കരുതുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് മുട്ടുവേദന കുറയ്ക്കുന്നതിനു സഹായിക്കും. വേദനയുണ്ടാകുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയണ വയ്ക്കുന്നതും നല്ലതാണ്. മുതുകു വേദന ഒരു വശം ചേര്‍ന്ന് കിടക്കുന്നതാണ് നല്ലതെന്ന് പൊതുവെ അഭിപ്രായമുണ്ട്. നട്ടെല്ലിനും ഇത് നല്ലതാണ്.

തെറ്റായ രീതിയിലുള്ള ഉറക്കമാണ് മുതുകു വേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നത് മുതുകു വേദന കുറയ്ക്കും. വേദനയുള്ളപ്പോള്‍ തടിച്ചതോ ഉയരക്കൂടുതലുള്ളതോ ആയ തലയണകള്‍ ഉപയോഗിക്കാത്തതാണ് നല്ലത്. നടുവേദന ഉറക്കസമയത്തെ കഴുത്തിന്റെയും നട്ടെല്ലിന്റെയും ശരിയായ ഘടന നടുവേദന പരിഹരിക്കാന്‍ സഹായിക്കും. കാല്‍മുട്ടുകള്‍ക്കടിയിലും കഴുത്തിനു പിറകിലും തലയണയോ ടവലോ വച്ച് ഉറങ്ങുന്നത് നടുവേദന ശമിപ്പിക്കുന്നതിന് സഹായിക്കും.

സൈനസിറ്റിസ്മുഖത്തെ സൈനസില്‍ ബ്‌ളോക്ക് ഉണ്ടായി അതില്‍ അണുബാധ വരാനുള്ള സാധ്യതയുണ്ട്. എസിയുടെ അടിയിലോ തൊട്ടടുത്തോ കിടക്കുമ്പോഴാണ് സാധാരണയായി ഈ പ്രശ്‌നം ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ രാവിലെ ഉണരുമ്പോള്‍ തലവേദനയോ ജലദോഷമോ ഉറപ്പാണ്. അന്നത്തെ ദിവസം മുഴുവന്‍ അസ്വസ്ഥമാക്കാന്‍ അതുമതി. തലയണയുടെ എണ്ണം കൂട്ടി കുറച്ച് കൂടി ഉയരത്തില്‍ തലവച്ച് കിടക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. ഇങ്ങനെ ചെയ്യുമ്പോള്‍ തണുത്ത വായു മൂക്കിലൂടെ സൈനസിലെത്തുന്നത് തടയും.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (49 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (51 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends