വാസ്തു ശ്രദ്ധിച്ചാല്‍ കലഹം ഒഴുവാക്കാം

വീട് വയ്ക്കുമ്പോള്‍ വാസ്തു നോക്കണം എന്ന് പറയാറുണ്ടെങ്കിലും പലരും അത് ചെയ്യാറില്ല എന്നതാണ് സത്യം. വീട്ടില്‍ ദമ്പതികള്‍ തമ്മിലുളള ഐക്യവും സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതില്‍ വസാതുവിന് വളരെയധികം പ്രാധാന്യമുണ്ട്. ബന്ധങ്ങളെയും ഐക്യത്തെയും സ്വാധീനിക്കുന്നത് വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ്. അതിനാല്‍ തെക്ക് പടിഞ്ഞാറ് മൂലയില്‍ നീലയും ചുവപ്പും പോലെയുളള നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും ടോയ്‌ലറ്റ് പോലുളളവ പണിതീരാത്ത രീതിയില്‍ ഇടാതിരിക്കുകയും ചെയ്യുക.
ടോയിലറ്റുകള്‍ പോലെയുളളവ വടക്ക് കിഴക്ക് കോണുകളില്‍ പണിയുന്നത് കലഹങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും. വടക്ക്-കിഴക്ക് മേഖല പൊരുത്തത്തേയും ഉല്ലാസത്തെയുമാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ദൈവീക ചൈതന്യം കുടികൊളളുന്ന മേഖലകൂടിയാണിത്. പൂജാമുറി ചെയ്യുന്നതിനും മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ ചെയ്യുന്നതിനുമെല്ലാം ഉത്തമം വടക്ക്-കിഴക്ക് മേഖലയാണ്. ഒരു കാരണവശാലും വടക്ക്-കിഴക്ക് ഭാഗത്ത് അടുക്കള പണിയരുത്. ഇത് ദമ്പതികള്‍ തമ്മിലുളള കലഹത്തിന് വഴിതെളിക്കും. കിടപ്പ് മുറി വടക്ക്-പടിഞ്ഞാറ് മേഖലയില്‍ പണിയുന്നതാണ് ഉത്തമം. ഈ മേഖല ദമ്പതികള്‍ തമ്മിലുളള ശാരീരികവും മാനസികവുമായ ബന്ധത്തെ ഊട്ടിയുറപ്പിക്കും.
https://www.facebook.com/Malayalivartha