വീടുകൾക്കു എങ്ങനെ ഏത് നിറം കൊടുക്കാം

നിറങ്ങൾക്ക് പലതും പ്രതിഭലിപ്പിക്കാനാകും. നമ്മുടെ സ്വപ്നങ്ങൾക്കു നിറം പകരുമ്പോഴാണല്ലോ അതിനു ജീവൻ വെക്കുന്നത്. അഴകിനൊപ്പം ചുവരുകൾക്കു സംരക്ഷണം നൽകുന്നതും കുടി ആകണം പെയിന്റിംഗ്. ഒരു വീട് വെച്ച് കഴിഞ്ഞാൽ ഇന്റീരിയര്‍ ചെയ്യുമ്പോള്‍ അതിപ്രധാനമാണ് വീടുകൾക്കു എങ്ങനെ ഏത് നിറം കൊടുക്കാം എന്നുള്ളത്. ദിവസേന മാറിവരുന്ന ട്രെൻഡുകളിൽ നിറങ്ങൾക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. വീടിന്റെ ചുമരുകള്‍ക്ക് ഏതെല്ലാം നിറമടിച്ചാലാണ് ആകര്‍ഷകമാകുക എന്ന് നോക്കാം.
ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ ലിവിങ് റൂം ആണ്. അതുകൊണ്ടു തന്നെ പെയിന്റ് ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. ആരെയും ആകർഷിക്കാൻ പറ്റുന്നതായിരിക്കണം ലിവിങ് റൂം. അതുപോലെ അതിഥികളെ സ്വാഗതം ചെയ്യുന്ന തരത്തിലാവണം ലിവിങ് റൂം. അതിനായി ഓറഞ്ച് ഷേഡുകളോ ചുവപ്പോ ലിവിങ് റൂമിന് പരിഗണിക്കാം. അതിഥികളുമായി സംസാരിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ നിറങ്ങള്‍ക്ക് സാധിക്കുമെന്നാണ് പറയുന്നത്.
പരാതികളും പരിഭവങ്ങളും അതുപോലെ സന്തോഷങ്ങളും സ്വകാര്യതയും ഒക്കെ നിറഞ്ഞതാണല്ലോ ബെഡ്റൂമുകൾ. ഒരു ദിവസത്തെ സ്‌ട്രെസ് മുഴുവനും ഇറക്കിവെക്കുന്നത് ബെഡ്‌റൂമിലാണ്. ബെഡ്‌റൂമിനെ റെലസേഷൻ റൂമെന്നും പറയാം. റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്ന നിറങ്ങളാണ് ലാവെന്‍ഡെറും പിങ്കും, പച്ചയുമൊക്കെ. അതുകൊണ്ടുതന്നെ ഈ നിറങ്ങൾ ബെഡ്‌റൂമില്‍ പരിഗണിക്കാവുന്നതാണ്. ഇതിൽ പച്ച നിറം കണ്ണുകള്‍ക്ക് ആശ്വാസം പകരുകയും പ്രകൃതിയുടെ ഒരു ഫ്രഷ് ഫീലിങ്ങും നൽകാനും സഹായിക്കുന്നു.
പോസിറ്റിവിറ്റിയുടെയും ആത്മവിശ്വാസത്തിന്റെയും നിറമാണ് മഞ്ഞ. അതുകൊണ്ടു തന്നെ കിച്ചണിൽ നമുക് മഞ്ഞ നിറം കൊടുക്കാം. കിച്ചണിൽ വലിപ്പം തോന്നിക്കാണും ഈ നിറം സഹായിക്കും.
കുട്ടികളുടെ വയസ്സ് അനുസരിച്ച് അവരുടെ മുറിയുടെ നിറം നിശ്ചയിക്കുന്നതാണ് നല്ലത്. ബേബി ബ്ലൂ, പിങ്ക് എന്നിങ്ങനെയുള്ള നിറങ്ങൾ അനുയോജ്യമാണ്. അവരുടെ ഇഷ്ടങ്ങൾ കുടി പരിഗണിക്കാം. നിറത്തിന് യോജിച്ച പെയിന്റിങ്ങുകളും കൊടുക്കാവുന്നതാണ്.
ഓറഞ്ച്, റെഡ് നിറങ്ങള്‍ ഊർജ്ജം പകരുന്നവയാണ്. അതുകൊണ്ടു തന്നെ വ്യായാമ മുറിക് ഇതിലേതെങ്കിലും നിറം കൊടുക്കാം.
ലൈറ്റ് ബ്രൗണ്‍, വൈറ്റ്, ഇളം മഞ്ഞ തുടങ്ങിയ നിറങ്ങൾ മനസിന് ശാന്തത നൽകുന്നതാണ്. അതുകൊണ്ടു തന്നെ പൂജാമുറിക്കും യോഗ ചെയ്യുന്ന റൂമിനുമൊക്കെ ഈ നിറം നൽകാം. ചുമരുകളില്‍ അടിച്ചതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിറങ്ങള്‍ സീലിങ്ങിന് ഉപയോഗിക്കുന്നതാവും നല്ലത്. വെള്ളയും അനുയോജ്യമാണ്.
https://www.facebook.com/Malayalivartha