പൂക്കള്‍ കൊണ്ട് വീട് അലങ്കരിക്കാന്‍ നിരവധി വഴികള്‍

ഏതൊരാള്‍ക്കും അഭിമാനത്തിന്റെ പ്രതീകമാണ് സ്വന്തം വീട്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പിന്നെ അതിന്റെ ഇന്റീരിയേഴ്‌സ് ആവും വീടിന്റെ ഭംഗിയും പ്രൗഢിയും നിര്‍ണയിക്കുന്നത്. എത്ര ചെറിയ വീടുകളെ പോലും വളരെ മനോഹരമായി അലങ്കരിച്ചാല്‍ വീടിന്റെ ഇമേജ് തന്നെ മാറുന്നത് കാണാം. വീടിന്റെ ഉള്‍വശത്തെ അലങ്കരിക്കുന്നതില്‍ ഏറെ പ്രധാന്യമുള്ള ഒന്നാണ് ഫഌര്‍വേസുകള്‍. മുറികള്‍ക്ക് ഇണങ്ങുന്ന ഫഌര്‍വേസുകള്‍ തെരഞ്ഞെടുക്കുന്നത് അകത്തളങ്ങളുടെ ഭംഗി തീര്‍ച്ചയായും വര്‍ധിപ്പിക്കും.
പെബിള്‍സ് പോട്ട് : പാത്രത്തില്‍ വെള്ളം നിറച്ച് പൂക്കള്‍ സജ്ജീകരിക്കുന്നത് വളരെ സാധാരണമാണ്. പല നിറത്തിലും രൂപത്തിലുമുള്ള കല്ലുകള്‍ പോട്ടുകളില്‍ നിറച്ചാല്‍ അത് വളരെ വ്യത്യസ്തമായൊരു ലുക്കാവും നല്‍കുക. പൂക്കളുടെ സ്വാഭാവിക അവസ്ഥ മാറുന്നതിനനുസരിച്ച് പൂക്കളും പോട്ടിലെ വെള്ളവും മാറ്റി നല്‍കണം. സ്വീകരണ മുറിയിലടക്കം ഇത് സ്ഥാപിക്കുകയും ചെയ്യാം.
റബ്ബര്‍ ബൂട്ടുകളെ പൂക്കൂടകളായി മാറ്റാം : ഉപയോഗശൂന്യമായ റബ്ബര്‍ ബൂട്ടുകളെ ഫഌര്‍വേസുകളായി മാറ്റി ഉപയോഗിക്കാം. ബൂട്ടുകള്‍ക്ക് വ്യത്യസ്ത പാറ്റേണിലുള്ള നിറങ്ങള്‍ നല്‍കിയാല്‍ ഇവ വളരെ ആകര്‍ഷണീയമായ ഫഌര്‍വേസുകളാക്കി മാറ്റാം. ബൂട്ടുകള്‍ പെയിന്റ് ചെയ്യുമ്പോള്‍ മുറികള്‍ക്ക് ചേരുന്ന നിറങ്ങള്‍ തെരഞ്ഞെടുത്താല്‍ ഏറെ ആകര്‍ഷണം തോന്നിപ്പിക്കാം. പ്‌ളാസ്റ്റിക്ക് പൂക്കളോ അല്ലെങ്കില്‍ ദിവസങ്ങളോളം വാടാതെ നില്‍ക്കുന്ന പൂക്കളോ പ്ലാസ്റ്റിക് പൂക്കളോ ഇതില്‍ സ്ഥാപിച്ച് മുറികളില്‍ പ്രദര്‍ശിപ്പിക്കാം. പൂക്കള്‍ തെരഞ്ഞെടുക്കുമ്പോഴും നിറങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലത്.
പഴയ വാട്ടറിംഗ് കെറ്റിലുകള്‍ ഫഌവര്‍വേയ്‌സ് ആക്കാം : ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ ഉപയോഗിക്കുന്ന വാട്ടറിംഗ് കെറ്റിലുകള്‍ ഒടിഞ്ഞു പോയാലോ ചോര്‍ച്ച വന്നാലോ പിന്നെ അത് ഉപയോഗശൂന്യമാവും. വീടിനു പിന്നിലാവും അതിന്റെ സ്ഥാനം. എന്നാല്‍ ഇതല്‍പ്പം ക്രിയേറ്റീവ് ആയി ഉപയോഗിച്ചാല്‍ ഈ കെറ്റിലുകളെ വീടിനെ അലങ്കരിക്കുന്ന ഫഌര്‍വേസുകളാക്കി മാറ്റാം. വ്യത്യസ്ത നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ചാല്‍ വീടിനു പിന്നില്‍ നിന്നും ഉമ്മറത്തേക്ക് ഈ കെറ്റിലുകളെ എത്തിക്കാം.
അലങ്കരിക്കാം മുട്ടത്തോട് കൊണ്ട് : മുട്ടത്തോടുകളെ ഇനി മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിയേണ്ട കാര്യമില്ല. ഉപയോഗത്തിനു ശേഷം മുട്ടത്തോടുകള്‍ വൃത്തിയാക്കി അരോമ ചെയ്താല്‍ ഇവയെ വ്യത്യസ്തമായി പൂക്കള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാം. മുട്ടത്തോടില്‍ സജ്ജീകരിക്കുന്ന പൂക്കള്‍ മുട്ടയോളം ചെറുതാവണമെന്നു മാത്രം. ഡൈനിംഗ് റൂമിലോ അടുക്കളയിലോ വേണമെങ്കില്‍ ലിവിംഗ് റൂമില്‍ പോലും ഇത് ഉയോഗിച്ച് അലങ്കരിക്കാം.
മരപ്പെട്ടികളെ പൂക്കൂടകളാക്കാം : മൂന്നോ നാലോ തടിക്കഷ്ണം ഉപയോഗിച്ച് ഒരു പെട്ടി ഉണ്ടാക്കിയാല്‍ അവ ഉപയോഗിച്ച് ചെടിച്ചട്ടികളെ അലങ്കരിക്കാം. വീടിനു ചുറ്റുമുള്ള ചുമരില്‍ ഈ പെട്ടികള്‍ സ്ഥാപിച്ചാല്‍ വളരെ വ്യത്യസ്തമായ ഭംഗിയാവും ഇവ നല്‍കുക.
പൂക്കള്‍ അലങ്കരിക്കാന്‍ സൂപ്പ് പാത്രവും ചായക്കോപ്പയും : സൂപ്പ് പാത്രവും ചായക്കോപ്പയും ടിന്നുകളും തുടങ്ങി വീട്ടില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളെയെല്ലാം ഫഌര്‍വേസുകളാക്കി മാറ്റാം. വ്യത്യസ്തവും ആകര്‍ഷകവുമായ കാഴ്ചകളാവും ഇത് വീട്ടിലെത്തുന്ന അതിഥികള്‍ക്കും നല്‍കുക. വീട്ടിനുള്ളിലോ പൂന്തോട്ടത്തിലോ മുറ്റത്തോ ഇത് സജ്ജീകരിച്ചാല്‍ മതിയാവും.
https://www.facebook.com/Malayalivartha