വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍

വീടിന് സ്ഥാനം നോക്കുന്നതുമുതല്‍ വീടിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരാന്‍ സഹായിക്കുന്നത് വരെ എല്ലാക്കാര്യത്തിലും വാസ്തു പ്രധാനമാണ്. വീട്ടിലുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളൊഴിവാക്കാനും ഐശ്വര്യം വരാനും നമുക്കു തന്നെ ചെയ്യാവുന്ന വാസ്തു ടിപ്‌സ് എതൊക്കെയന്ന് നോക്കാം.
* വടക്കുകിഴക്കേ ഭാഗത്തായി അക്വേറിയം സ്ഥാപിയ്ക്കുക. ഇത് കൃത്യമായും വൃത്തിയായും വയ്ക്കുക.
* വീടിന്റെ നടുഭാഗം ഒഴിച്ചിടുക. ഇവിടെ ഫര്‍ണിച്ചറുകളോ അലങ്കാരവസ്തുക്കളോ യാതൊന്നും പാടില്ല.
* പണം സൂക്ഷിച്ചിരിയ്ക്കുന്ന ലോക്കറിനോ അലമാരയ്‌ക്കോ മുന്‍പിലായി ഒരു കണ്ണാടി സ്ഥാപിയ്ക്കുക. ഇത് ധനാകര്‍ഷണമാര്‍ഗമാണ്. ഇത് വടക്കു ദി്ക്കിലേക്കായി തുറക്കണം.
* വടക്കു കിഴക്കായി വൃക്ഷങ്ങള്‍ വച്ചുപിടിപ്പിയ്ക്കരുത് ഇത് പണം നഷ്ടപ്പെടുത്തും. തെക്കുപടിഞ്ഞാറായി മരങ്ങള്‍ വയ്ക്കുന്നതു നല്ലതാണ്.
* സ്‌റ്റോര്‍റൂം തെക്കുപടിഞ്ഞാറു ദിശയിലായി സ്ഥാപിയ്ക്കുക. ഇത് ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ടുവരും.
* വീടിന്റെ പ്രധാന വാതില്‍ വൃത്തിയായും ഭംഗിയായും വയ്ക്കുക. ഇവിടെ അലങ്കാരങ്ങളും നിറമുള്ള പെയിന്റുമെല്ലാം നല്ല വാസ്തുവിന് അത്യാവശ്യം.
* പക്ഷികള്‍ക്കു ദിവസവും ഭക്ഷണം നല്‍കാനുള്ള സംവിധാനമുണ്ടാക്കുക. ദിവസവും പ്രാവിനോ കാക്കയ്‌ക്കോ ഭക്ഷണം നല്‍കുന്നതു നല്ലതാണ്.
* പക്ഷികള്‍ക്കു ദിവസവും ഭക്ഷണം നല്‍കാനുള്ള സംവിധാനമുണ്ടാക്കുക. ദിവസവും പ്രാവിനോ കാക്കയ്‌ക്കോ ഭക്ഷണം നല്‍കുന്നതു നല്ലതാണ്.
* പര്‍പ്പിള്‍ നിറത്തിലെ ചെടി വയ്ക്കുക. ഇത് സാമ്പത്തികഭദ്രതയ്ക്ക് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha