ഈ ചെടി വീട്ടിൽ വളർത്തരുത്

നമ്മളെല്ലാം വീട്ടിൽ ചെടികളെ വളർത്താൻ താല്പര്യമുള്ളവരാണ് .പുതിയതായി വീട് വെച്ചവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. പക്ഷെ ഗുണം നോക്കിയല്ല നമ്മളാരും ചെടി വളര്‍ത്തുന്നത് ,ഭംഗി തന്നെയാണ് ചെടിയിലേക്കും പൂവിലേക്കും നമ്മളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇത് അപകടത്തിലേക്ക് വഴിവെയ്ക്കുന്നത് എപ്പോഴാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
പലപ്പോഴും നമ്മുടെ ചുറ്റും നില്‍ക്കുന്ന പല ചെടികലും നമുക്ക് അലർജിയും അസ്വസ്ഥതകളും ഉണ്ടാക്കുന്നവയാണ്. സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ചെടിയാണ് ഇവയിൽ പ്രധാനപ്പെട്ടത്. നീണ്ട ചെടിയോടൊപ്പം വെളുത്ത കുത്തുകളോട് കൂടിയ പരന്ന ഇലയാണ് ഇതിന്റെ പ്രത്യേകത.
lചെറിയ കുട്ടികളിൽ മരണത്തിനു വരെ കാരണമായേക്കാവുന്ന അപകടം ഈ ചെടിയിലുണ്ട്.
വീടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയതായതിനാൽ പലരും ഇതിനെ വീടിനുള്ളിൽ വെക്കാറുണ്ട്. ഒരു കുഞ്ഞിനെ വെറും 60 സെക്കന്റുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ഈ ചെടിയ്ക്ക് കഴിയും. പ്രായപൂര്‍ത്തിയായി ഒരാളെ 15 മിനിട്ട് കൊണ്ട് ഇല്ലാതാക്കാനും മുന്നില്‍ തന്നെയാണ് ഈ ചെടി.
ശ്വാസതടസ്സമായിരിക്കും ആദ്യത്തെ ലക്ഷണം. ഈ ചെടിയുടെ ഏതെങ്കിലും ഒരു അംശം അറിയാതെ ശരീരത്തിനകത്ത് പോയാല്‍ ആദ്യത്തെ പ്രകടമായ ലക്ഷണം എന്ന് പറയുന്നത് ശ്വാസതടസ്സമായിരിക്കും. ചിലരിൽ സംസാരശേഷി നഷ്ട്പ്പെടുന്നതായും കാണപ്പെടുന്നു. അഥവാ ഇതിന്റെ ഇല സ്പര്‍ശിക്കാനിട വന്നാല്‍ ഒരിക്കലും ആ കൈ കൊണ്ട് പിന്നീട് കണ്ണില്‍ തൊടരുത്. ഇത് കാഴ്ച ഇല്ലാതാവാന്‍ കാരണമാകും.
ഇലകളിൽ കാല്‍സ്യം ഓക്‌സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചെടിയുടെ തണ്ടിനേക്കാള്‍ വിഷം ഇലക്കാണുള്ളത്
https://www.facebook.com/Malayalivartha