നമ്മുടെ മുറ്റത്തും ബോണ്‍സായി

അലങ്കാരത്തിനായാണ് ബോണ്‍സായി രീതിയില്‍ മരം വളര്‍ത്തുന്നത്.വീടുകളിലെ ഇന്റീരിയര്‍ സൗന്ദര്യത്തെക്കാള്‍ എക്സ്റ്റീരിയറിന് പ്രധാന്യം നല്‍കുന്ന ഇന്നത്തെ കാലത്ത് ബോണ്‍സായിക്ക് പ്രാധാന്യമേറെയാണ്.ബോണ്‍സായി ഉദ്യാനങ്ങളെയും സ്വീകരണമുറികളെയും അലങ്കരിക്കുന്നു. അഞ്ഞൂറ് വര്‍ഷങ്ങള്‍ വരെ പഴക്കമുളള ബോണ്‍സായി വൃക്ഷങ്ങള്‍ ജപ്പാനിലുണ്ട്.
മരങ്ങള്‍ ചെറിയ ചട്ടിയില്‍ നട്ട് അധികം വളരാന്‍ അനുവദിക്കാതെ മുരടിപ്പിച്ച് നിര്‍ത്തുന്ന രീതിക്കാണ് ബോണ്‍സായ് എന്ന് പറയുന്നത്.സാധാരണ വലിപ്പത്തില്‍ എത്താതെ കുള്ളന്മാരായി പോകുന്നു.അതത് വൃക്ഷങ്ങളുടെ ചെറിയ പതിപ്പാണ് ബോണ്‍സായ് വൃക്ഷങ്ങള്‍. ആൽ,പുളി,മാവ്,പൂമരം,സപ്പോട്ട,ബെഞ്ചമിൻ,നാരകം,നെല്ലി,ബോഗൺ വില്ല,മുള,കള്ളിച്ചെടി എന്നിവയാണ് നമ്മുടെ നാട്ടിൽ പ്രധാനമായും ബോൺസായി ആക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന മരങ്ങൾ.ഇതിൽ തന്നെ ആൽ മരത്തിന്റെ വിവിധ ഇനങ്ങളോടാണ് ഏറെ പ്രിയം
ഏറെ ശ്രദ്ധയും ക്ഷമയും ഉണ്ടെങ്കിലേ ബോൺസായ് ചെയ്തെടുക്കാം പറ്റൂ. അത് എങ്ങിനെയെന്ന് നോക്കാം
ഒരു വൃക്ഷത്തിന്റേയോ ചെടിയുടേയോ തൈ തെരഞ്ഞെടുത്ത് അതിന്റെ തായ് വേര് മുറിച്ചത്തിനു ശേഷം ചെറിയ ചട്ടിയിലോ കവറിലോ നടാം.നടുമ്പോൾ പോട്ടിംഗ് മിശ്രിതം ആയി മണ്ണ്,മണൽ,കരിയില പൊടി എന്നിവ സമം ചേർത്ത് നടുക… 6 മാസം കഴിഞ്ഞ് ചെടി ഇളക്കി 25 ശതമാനം വേര് മുറിച്ചു കളയുക
ഒരു വർഷം ആകുമ്പോൾ മുതൽ വിദഗ്ധമായ പരിചരണം ആവശ്യമാണ് .എങ്ങിനെയാണ് ബോൺസായ് ഉണ്ടാകേണ്ടത് എന്ന് മനസ്സിൽ കാണണം. അതിനനുസരിച്ച ചില്ലകൾ ഷേപ്പ് ചെയ്യേണ്ടതുണ്ട്. ഇതിനായി അലുമിനിയം കമ്പികൾ ഉപയോഗിക്കാം. ഈ കമ്പികളുടെ ഒരു അഗ്രം ചെടിച്ചട്ടിയുടെ വെള്ളമൊഴുക്കികളയുന്ന ദ്വാരത്തിൽ കൂടി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക ബാക്കി ഭാഗം ചെടിയുടെ കാണ്ഡത്തിൽ കൂടി അടുപ്പിച്ച് മൂകളിലേയ്ക്ക് ചുറ്റുക ഇങ്ങനേ ചെയ്യുന്നത് കൊണ്ട് 2 ഉപയോഗങ്ങൾ ഉണ്ട് ചെടിയുടെ കാണ്ഡം വീതി വയ്ക്കുന്നു ഇത് ചെടിയേ കൂടുതൽ മനോഹരമാക്കുന്നു അടുത്തതായ് ചെടികളേ നമുക്കിഷ്ടമുള്ള രീതിയിലും ആകൃതിയിലും വളയ്ക്കുകയോ താഴ്ത്തികെട്ടുകയോ ചെയ്യാം. രണ്ടാം വർഷം മുതൽ വർഷം തോറും ചെടി ഇളക്കി 25% വേരുകൽ മുറിക്കുകയും റീ പോട്ടിംഗ് ചെയ്യുകയും വേണം ആവശ്യത്തിന് മാത്രം ശിഖരങ്ങൾ നിർത്തുക.
https://www.facebook.com/Malayalivartha