Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന വിഷുവറിയുന്നത് എങ്ങനെ?

24 MAY 2017 05:32 PM IST
മലയാളി വാര്‍ത്ത

'കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ലേ' എന്നാണല്ലോ കവി പാടിയത്. കണിക്കൊന്ന എങ്ങനെയാണ് വിഷുക്കാലം എത്തിയത് അറിയുന്നത്..? വിഷുക്കാലത്ത് മാത്രമാണോ കണിക്കൊന്ന പൂക്കുന്നത്..?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ അതിനു മുന്‍പു ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് . സസ്യങ്ങളില്‍ എന്തിനാണു പൂക്കള്‍ ഉണ്ടാകുന്നത്..?

സസ്യത്തിന്റെ ഭാവിതലമുറ രൂപപ്പെടുത്തുന്ന നിര്‍ണായക ഭാഗമാണ് പൂവ്. വംശവര്‍ധനയാണ് പൂക്കളുടെ ആത്യന്തികമായ ലക്ഷ്യം. മറ്റു ഗുണഗണങ്ങളൊക്കെ നിറം, മണം, രുചി എന്നിവ ഇതിലേക്കു വേണ്ട പ്രോല്‍സാഹനം നല്‍കുന്ന ഉല്‍സാഹ കമ്മിറ്റിക്കാരാണ്. പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ട വിത്തുകള്‍ രൂപപ്പെടുത്തുന്നതിനാണ് ഓരോ പൂവും സംവിധാനം ചെയ്തിരിക്കുന്നത്.

വിത്ത് ഉല്‍പാദിപ്പിക്കുന്നതാണ് പൂക്കളുടെ പ്രഥമവും പ്രധാനവുമായ കടമയെങ്കിലും ജൈവലോകത്തിന് അവകൊണ്ടുള്ള പ്രയോജനങ്ങള്‍ ഒട്ടേറെയുണ്ട്. തേന്‍, ഭക്ഷണം, ഔഷധം തുടങ്ങിയ സംഭാവനകള്‍ പൂക്കളില്‍ നിന്നുണ്ടാകും. പൂക്കളില്‍ നിന്ന് കായ്കനികള്‍ രൂപപ്പെടുമ്പോള്‍ അതിന്റെ മൂല്യം വീണ്ടും കൂടുകയാണ്.

പ്രകൃതിയുടെ നിയന്ത്രണത്തിലാണ് പൂക്കലും കായ്ക്കലും ഒക്കെ. വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്നവ, രണ്ടു തവണ പൂക്കുന്നവ, രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നവ, 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നവ എന്നിങ്ങനെ സസ്യങ്ങള്‍ക്കൊക്കെ ജീവശാസ്ത്രപരമായ ഒരു താളമുണ്ട്. ആ താളത്തിനൊത്തു തുള്ളുമ്പോഴാണ് വിഷുക്കാലത്ത് നാട്ടിലെങ്ങും കൊന്ന പൂക്കുന്നത്.

കൊടുംവേനലിനു തൊട്ടുമുന്‍പ് പൂവിടുകയും കാലവര്‍ഷം ആകുമ്പോഴേക്കും കായ്കള്‍ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്നതാണു കണിക്കൊന്നയുടെ ശീലം. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ കൊന്നമരം ഇലകള്‍ പൊഴിക്കുകയും മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ പൂവിട്ടുനില്‍ക്കുകയും ചെയ്യുന്നതായാണ് ഏതാനും വര്‍ഷം മുന്‍പുവരെ കണ്ടിരുന്നത്. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന കണക്കും ഒരു പതിറ്റാണ്ടു മുന്‍പുവരെ ശരിയായി വന്നിരുന്നു.

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യ ഫിസ്റ്റുല. കര്‍ണികാരമെന്ന് സംസ്‌കൃതത്തിലും ഇന്ത്യന്‍ ലബേണം, ഗോള്‍ഡന്‍ ഷവര്‍ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു. കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും വളരും. മലയാളികള്‍ ഇപ്പോള്‍ കേരളത്തിനു പുറത്തും കണിക്കൊന്ന നട്ടുവളര്‍ത്തുന്നുണ്ട്. ഇലപൊഴിയുന്ന മരമാണ് കണിക്കൊന്ന. ഇലയില്ലാത്ത ശിഖരങ്ങളില്‍ മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കും.

കണിക്കൊന്ന 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. 50 സെന്റിമീറ്റര്‍ നീളമുണ്ടാകും പൂങ്കുലകള്‍ക്ക്. അരമീറ്ററില്‍ കൂടുതല്‍ നീളമുള്ള കായ്കള്‍ക്ക് ഇരുണ്ട തവിട്ടുനിറമാണ്. വിത്തുവഴിയാണ് വംശവര്‍ധന. മാര്‍ച്ചില്‍ വിത്തു പാകിയാല്‍ മഴക്കാലത്ത് തൈകള്‍ നടാം.

കാലവും കണക്കും ഒന്നും പരിഗണിക്കാതെ ഇന്നു കണിക്കൊന്ന പൂക്കുന്നതു കാണാം. അടുത്തകാലത്തു നടന്ന പഠനങ്ങളനുസരിച്ച്, എപ്പോഴൊക്കെ മണ്ണിലെ ജലാശം പരിധിവിട്ട് കുറയുന്നോ അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ്. സസ്യങ്ങളുടെ പുഷ്പിക്കല്‍ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഫ്‌ലോറിജന്‍ എന്ന സസ്യ ഹോര്‍മോണ്‍ ആണ്. ചൂടു കൂടുമ്പോള്‍ ഫ്‌ലോറിജന്റെ ഉല്‍പാദനം കൂടും. അങ്ങനെ ചൂടിന്റെ വര്‍ധനവും കൊന്ന പൂവിടുന്നതിനെ സ്വാധീനിക്കും. സാധാരണയായി മാര്‍ച്ചില്‍ പൂക്കേണ്ട കണിക്കൊന്ന ജനുവരിയിലും ഫെബ്രുവരിയിലും ഒക്കെ ഇപ്പോള്‍ പൂക്കാറുണ്ട്. ചില സ്ഥലങ്ങളിലൊക്കെ വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും കൊന്ന പൂത്തുനില്‍ക്കുന്നതായി കാണാം.

പെയ്യാന്‍ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85/95 ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മണത്തറിയുവാന്‍ കണിക്കൊന്നയ്ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെന്‍സര്‍ (ജൈവ വിവേചന ഘ്രാണശക്തി) കണിക്കൊന്നയ്ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (1 minute ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (23 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (59 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends