ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത് എന്നു പറയുന്നതെന്തു കൊണ്ടെന്ന് അറിയാമോ?

ഉച്ചാറല്‍ സമയത്ത് (പകല്‍ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാല്‍ വെയിലിന്റെ കാഠിന്യം മൂലം മണ്ണിലെ ഈര്‍പ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണില്‍ സൂക്ഷ്മജീവികള്‍ ഇല്ലാതെയാകും. ജൈവ നിലനില്‍പ്പിനാധാരമായ മണ്ണ് അതോടെ നിര്‍ജീവമാകും. നിര്‍ജീവമായ ഈ മണ്ണില്‍ വിത്തു വിതച്ചാല്‍ അത് മുളയ്ക്കില്ലെന്ന് പഴമക്കാര്‍ പഴമൊഴികളിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത് ഇതുകൊണ്ടാണ്.
ഖരജലവാതകങ്ങളുടെ ഒരു മിശ്രിതമാണ് മണ്ണ്. മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളില്‍ ജലവും വായുവും സ്ഥിതിചെയ്യുന്നു. അതായത് കാല്‍ഭാഗം വായുവും മറ്റൊരു കാല്‍ഭാഗം വെള്ളവും ബാക്കി ഖരപദാര്‍ഥങ്ങളും. ഈ ഖരപദാര്‍ഥങ്ങളില്‍ അഞ്ചു ശതമാനവും ജൈവാംശമാണ്. മണ്ണിലെ സൂക്ഷ്മജീവികളും ജന്തുജാലങ്ങളുമാണ് ഈ ജൈവപദാര്‍ഥങ്ങളെ വിഘടിപ്പിച്ച് ജൈവാംശം ഉണ്ടാക്കിയെടുക്കുന്നത്.
സസ്യവളര്‍ച്ചയ്ക്കാവശ്യമായ പോഷക മൂലകങ്ങളും വെള്ളവും ഈ ജൈവാംശത്തിലുണ്ട്. ഇതിനെയാണ് വളക്കൂറ് എന്നുപറയുന്നത്. നാം ശരിയായ കൃഷി പരിപാലനരീതി അവലംബിച്ചില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സസ്യഫലപുഷ്ടിക്കാവശ്യമായ മണ്ണിന്റെ ഈ വളക്കൂറാണ്. നട്ടുച്ചയ്ക്കു ഭൂമി കിളച്ചുമറിക്കുന്‌പോള്‍ സംഭവിക്കുന്നതും ഇതു തന്നെ.
നട്ടുച്ചയ്ക്കു സൂര്യന്റെ കഠിന താപരശ്മികളേറ്റ് പണിയെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചെന്നുംവരാം. ഇതേ അവസ്ഥതന്നെയാണ് ഉച്ചയ്ക്ക് വിതയ്ക്കുന്ന വിത്തിനും നടുന്ന തൈകള്‍ക്കും കുത്തിപ്പാകുന്ന ചെടിക്കമ്പുകള്‍ക്കും സംഭവി ക്കുന്നത്. വേനല്‍കാലങ്ങളില്‍ സൂര്യന്റെ ചൂടിന് കാഠിന്യം കൂടുതലാണ്. ഉച്ചസമയത്ത് ചൂടിന്റെ ഈ കാഠിന്യം അതിന്റെ ഏറ്റവും ഉയര്‍ന്നതലത്തിലെത്തു ന്നു. കഠിനമായ ഈ ചൂടാണ് പദാര്‍ഥങ്ങളിലെ, മണ്ണിലെ ജലാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. ഭൂമി സൂര്യന്റെ ഏറ്റവും അടുത്തെത്തുന്നതും ഈ സമയത്താണ്. പഴമക്കാര്‍ ഉച്ചാരം എന്ന് പറയുന്നത് ഈ സമയത്തെയാണ്. ഈ സമയത്ത് കിളച്ചു മറിക്കുന്ന മണ്ണിനും വിതയ്ക്കുന്ന വിത്തിനും നടുന്ന കമ്പുകള്‍, ചെടികള്‍ ഇവയ്ക്കും വെയിലിന്റെ കഠിനമായ താപം ഏല്‍ക്കേണ്ടതായി വരും. ജലാംശനഷ്ടം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര യിലെ കാലാവസ്ഥാ വിഭാഗം നടത്തിയ പഠന പ്രകാരം വര്‍ധിച്ച തോതില്‍ അള്‍ട്രാവയലറ്റ് ബി വികിരണം ഭൂതലത്തില്‍ പതിക്കുന്നത് രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് 2.30-നും ഇടയ്ക്കാണ്. ജൈവ പ്രവര്‍ത്തനങ്ങളെ അത്യധികം ദോഷകരമായി ബാധിക്കുന്നവയാണ് ഈ വികിരണങ്ങള്‍. എന്നാല്‍ പഴമക്കാര്‍ ഇത്തരം പ്രതികൂല സമയങ്ങളില്‍ ചെടികള്‍ക്കാവശ്യമായ അനുകൂല ഘടകങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അതില്‍ ഏറെ പ്രധാനമായ ഒന്നാണ് ഉച്ചാരത്തിന് ഭൂമി കിളയ്ക്കരുത് എന്നത്. മണ്ണില്‍ പുതയിടുന്നതും ഇളം ചെടികള്‍ക്ക് തണല്‍ നല്‍കു ന്നതും, മണ്ണില്‍ കുഴിച്ചിട്ട കമ്പു കള്‍ക്കു മുകളില്‍ പ്ലാവില കുമ്പിള്‍ ഇടുന്നതും ഇതിന്റെ ഭാഗമായാണ്. മണ്ണിലെ ജൈവാംശത്തെ വര്‍ധിപ്പിക്കുന്നതിനും വരള്‍ച്ചയെ അകറ്റുന്നതിനുമുള്ള പഴമയുടെ കരുതലുകളാണിവ.
പുതയിടല്‍ മണ്ണിലെ ജൈവാംശത്തെ വര്‍ധിപ്പിക്കും. ഇത്തരം മണ്ണില്‍ ഉച്ചവെയില്‍ കാര്യമായ ദോഷം ചെയ്യില്ല. ഈ മണ്ണില്‍ വായു-ജല അറകള്‍ കൂടുതലായുണ്ടാകുന്നതാണ് ഇതിനു കാരണം. എന്നാല്‍ ഈ മണ്ണിനെ കിളച്ചു മറിച്ച് മണ്ണിന്റെ എല്ലാതലത്തിലും ഉച്ചവെയില്‍ ഏല്‍പ്പിച്ചാല്‍, മണ്ണി ന്റെ വിവിധ പ്രതലങ്ങളിലെ ഈര്‍പ്പത്തെ ഉച്ചവെയില്‍ ഇല്ലാതാക്കും. ഈര്‍പ്പം നഷ്ടപ്പെട്ട ഇത്തരം മണ്ണില്‍ പിന്നീട് വിത്തു മുളയ് ക്കുക പ്രയാസകരമാണ്. ഉച്ചാരത്തിന് ഭൂമി കിളയ്ക്കരുത് എന്ന പഴമൊഴിക്കു പിന്നിലെ സത്യവും ഇതുതന്നെ. ഫോണ്‍: പോള്‍സണ്‍94953 55 436.
https://www.facebook.com/Malayalivartha