Widgets Magazine
01
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്.. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെ കുളിക്കാനിറങ്ങി! നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയതോടെ ശക്തമായ തിരയില്‍പ്പെട്ടു.. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല! ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി...


കേരളക്കരയെ വിറപ്പിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലം മാറ്റം; കർണാടകയിലെ കേഡറിലേക്കാണ് പുതിയ ഡ്യൂട്ടി, സ്ഥലമാറ്റം ചോദിച്ചു വാങ്ങിയതായും സൂചനകൾ


അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...


2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...

നെയ്‌ച്ചോറും വറുത്തരച്ച ചിക്കന്‍ കറിയും

08 NOVEMBER 2018 05:28 PM IST
മലയാളി വാര്‍ത്ത

ബിരിയാണി കഴിഞ്ഞിട്ടേ കണ്ണൂരുകാര്‍ക്കു മറ്റൊരു ഭക്ഷണമുള്ളൂ. എന്നാലും ബിരിയാണിയുടെ മുന്‍ഗാമിയായ നെയ്‌ച്ചോറിനോടും ഇറച്ചിയോടും താത്പര്യക്കുറവ് ഒട്ടുമില്ല. വിവാഹങ്ങള്‍ക്കും സത്കാരങ്ങള്‍ക്കും ബിരിയാണി സര്‍വസാധാരണമായ കാലത്തിനു മുന്നേ കണ്ണൂരിന്റെ വയറും മനസ്സും നിറച്ചത് നെയ്‌ച്ചോറും ഇറച്ചിയുമാണ്. ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരിയ സവോളയും കശുവണ്ടിയും മുന്തിരിയും ഇടകലര്‍ന്നു വെളുത്തു സുന്ദരിയായ നെയ്‌ച്ചോറിന്റെ മുകളില്‍ നല്ല ബ്രൗണ്‍ നിറത്തിലുള്ള ചിക്കന്‍കറി ഒഴിച്ചിരിക്കുന്ന കാഴ്ച ഒന്നു മാത്രം മതി കഴിക്കുന്നവന്റെ മനസ്സു നിറയ്ക്കാന്‍. പച്ചമുളക് അരച്ച നല്ല തേങ്ങാ ചമ്മന്തിയും സാലഡും പപ്പടവുമുണ്ടെങ്കില്‍ പിന്നെ പറയാനില്ല.

നെയ്‌ച്ചോറും വറുത്തരച്ച ചിക്കന്‍ കറിയും എങ്ങനെ തയാറാക്കാം എന്നു നോക്കാം

നെയ്‌ച്ചോറ് തയാറാക്കുന്ന വിധം

കൈമ അരി               – 4 കപ്പ്
സവാള                     – 1 എണ്ണം
നെയ്യ്                      – ആവശ്യത്തിന്
വെളിച്ചെണ്ണ              – 3 സ്പൂണ്‍
ഏലയ്ക്ക                    – 4
ഗ്രാമ്പൂ                     – 4
കറുവാപ്പട്ട                – 1
തക്കോലം                –1
ഉപ്പ്                       – ആവശ്യത്തിന്
വെള്ളം                  – ഏഴര കപ്പ്
കശുവണ്ടി, മുന്തിരി ആവശ്യത്തിന്


ഒരു പാത്രത്തില്‍ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരിവെയ്ക്കുക. കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും വറുത്തു കോരി മാറ്റിവയ്ക്കുക. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട,തക്കോലം എന്നിവയും കഴുകിയെടുത്ത അരിയും ഈ നെയ്യില്‍ വറുക്കുക. വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വയ്ക്കുക. വെള്ളം വറ്റാറാവുമ്പോള്‍ ഉപ്പ് വേണമെങ്കില്‍ ഇടുക.

ചോറ് വെന്താല്‍ ഇറക്കി വയ്ക്കുക. ഇതിനു മുകളില്‍ വഴറ്റിയ ഉള്ളിയും കശുവണ്ടിയും മുന്തിരിയും വിതറി അലങ്കരിക്കുക.

തേങ്ങ വറുക്കാന്‍

തേങ്ങ                         – 1 എണ്ണം
ഇഞ്ചി                         – 1 വലിയ കഷണം
വെളുത്തുള്ളി                 – 2 എണ്ണം
വറ്റല്‍ മുളക്                 – 4 എണ്ണം
കുരുമുളക്                   – 1 സ്പൂണ്‍
പെരുംജീരകം              – 1 സ്പൂണ്‍
കറിവേപ്പില                – 1 പിടി
മല്ലിപ്പൊടി                 – 1 1/2 സ്പൂണ്‍
ചെറിയ ഉള്ളി             – 10 എണ്ണം


ചീനച്ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ഇടുക. ഇതിലേക്കു ചെറിയ ഉള്ളി, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, കുരുമുളക്, കറിവേപ്പില എന്നിവ ഇട്ട് നല്ല ബ്രൗണ്‍ നിറം ആകുന്നത് വരെ വറുക്കുക. ശേഷം അതിലേക്ക് പെരുംജീരകവും മല്ലിപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം ചീനച്ചട്ടിയില്‍ നിന്നും മറ്റൊരു പാത്രത്തിലേക്ക് വറുത്ത തേങ്ങ മാറ്റി ചൂടാറാന്‍ വെയ്ക്കുക.

കോഴി ഇറച്ചി                 – 1 കിലോ
വലിയ ഉള്ളി                 – 4 എണ്ണം
തക്കാളി                       – 4 എണ്ണം
പച്ചമുളക്                     – 6 എണ്ണം
ഇഞ്ചി                          – 1 കഷണം
വെളുത്തുള്ളി                  – ആവശ്യത്തിന്
ചിക്കന്‍ മസാല             – 2 സ്പൂണ്‍
മല്ലിയില                      – 1 പിടി
ഗരംമസാല                  – 1 സ്പൂണ്‍
ഇറച്ചി മസാല               – 1 സ്പൂണ്‍ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞളും മുളകും ഇറച്ചി മസാലയും ചേര്‍ത്ത് അല്പ സമയം വയ്ക്കുക. ഒരു കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് അല്പം ഉപ്പിട്ട് ഉള്ളി വഴറ്റുക. പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക. അല്പം കഴിഞ്ഞ് ചിക്കന്‍ ഇതിലേക്കിട്ട് നന്നായി ഇളക്കി കുക്കര്‍ അടച്ചു വേവിക്കുക. ഒരു വിസില്‍ വന്നതിന് ശേഷം കുക്കര്‍ തുറക്കുക. ഇതിലേക്ക് വറുത്തു വച്ച തേങ്ങ അരച്ചു ചേര്‍ക്കുക. കൂടെ ചിക്കന്‍ മസാലയും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ഗരംമസാലയും മല്ലിയിലയും ചേര്‍ക്കുക. പുളി ആവശ്യമുണ്ടെങ്കില്‍ അല്പം നാരങ്ങാ നീര് ചേര്‍ക്കാവുന്നതാണ്. ചീനച്ചട്ടിയില്‍ അല്പം നെയ്യ് ഒഴിച്ച് ചെറിയ ഉള്ളി വഴറ്റി കറി വറുത്തു കോരാം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കിലോ​ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ... താമരശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്...  (2 minutes ago)

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത  (5 minutes ago)

ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  (7 minutes ago)

നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതി വാറണ്ട് പുറപ്പെടുവിച്ചു...  (9 minutes ago)

ട്വിസ്റ്റടിച്ച് രഞ്ജിത്ത്; മത്സരിക്കാനില്ലെന് പറഞ്ഞ സംവിധായകൻ കോഴിക്കോട് നോർത്തിൽ ഇടതിന് വേണ്ടി മത്സരിക്കും  (35 minutes ago)

ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3475 പേര്‍ രോഗമുക്തി നേടി  (1 hour ago)

പ്രധാനമന്ത്രിക്ക് വാക്സിൻ നൽകി മലയാളി നഴ്സ്... ജീവിതത്തിലെ അത്യപൂർവ്വ നിമിഷമെന്ന് നഴ്സുമാർ....  (1 hour ago)

ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു... വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി...  (1 hour ago)

എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ; വീണ്ടും തീയ്യതി മാറ്റാൻ സാധ്യത  (1 hour ago)

താന്‍ കണ്ടത് യഥാര്‍ഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടി  (1 hour ago)

മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്  (1 hour ago)

വരാനിരിക്കുന്നത് അതിവേഗ വെള്ളപ്പൊക്കമോ  (2 hours ago)

ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളത്തിന് തോൽവി; ഹാട്രിക് അടിച്ച് ചർച്ചിൽ താരം ലൂക്കാ  (2 hours ago)

അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ വ്യത്യസ്ത ഓണ്‍ലൈന്‍ മത്സരങ്ങളുമായി എച്ച്.എല്‍.എല്‍ വെന്‍ഡിഗോ  (2 hours ago)

ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയത് വിവാദമാകുന്നു  (2 hours ago)

Malayali Vartha Recommends