Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

ശരീരത്തില്‍ ഒരിടത്തുണ്ടാകുന്ന കാന്‍സര്‍-മുഴകള്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?

01 MAY 2019 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കാന്‍സര്‍ കരളിലേക്കും തലച്ചോറിലും അസ്ഥിയിലും ഒക്കെ വ്യാപിച്ചു എന്ന് പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ. എങ്ങനെയാണ് കാന്‍സര്‍ ഇങ്ങനെ പടരുന്നത് ?

കോശങ്ങള്‍ ഓരോന്നും സാധാരണയായി പരസ്പരം ചേര്‍ന്ന് ഒട്ടിയാണിരിക്കുക. ഈ ഒട്ടിച്ചേര്‍ന്നിരിക്കലാണ് അവയവങ്ങളുടെ രൂപം നിലനിര്‍ത്താനും, കോശങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനും ഒക്കെ സഹായിക്കുന്നത്. cell adhesion molecule അഥവാ CAM എന്ന് അറിയപ്പെടുന്ന ചില ഇടനിലക്കാരാണ് ഇതിനു സഹായിക്കുന്നത്. കാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ ഈ ഇടനിലക്കാരുടെ പ്രവര്‍ത്തനം കുറവാണ്. അതുകൊണ്ടു തന്നെ കോശങ്ങള്‍ ഒട്ടിച്ചേര്‍ന്ന് ഇരിക്കില്ല , പകരം ലൂസായി ഇരിക്കും. മറ്റുഭാഗങ്ങളിലേക്കു പടരാന്‍ സഹായിക്കുന്നത് കാന്‍സര്‍ കോശങ്ങളുടെ ഈ സവിശേഷ സ്വഭാവമാണ് . ഇത്തരത്തില്‍ അസുഖം പകരുന്നതിനെ മെറ്റസ്റ്റേസിസ് എന്നാണ് പറയുക

ഇങ്ങനെ കാന്‍സര്‍ പടരുന്നത് പ്രധാനമായും 3 രീതിയിലാണ്.

കാന്‍സര്‍ ബാധിച്ച അവയവത്തില്‍ നിന്നോ , ഭാഗത്തുനിന്നോ കോശങ്ങള്‍ അടര്‍ന്നു തൊട്ടടുത്തുള്ള ഭാഗത്തേക്ക് നേരിട്ട് പടരും. ഉദാഹരണത്തിന് ഗര്‍ഭാശയ കാന്‍സറുകള്‍ വളര്‍ന്നു തൊട്ടടുത്തുള്ള മൂത്രനാളിയിലേക്കോ , അണ്ഡാശയങ്ങളിലോ എത്താം. മൂത്രനാളിയില്‍ ഇങ്ങനെ എത്തിയാല്‍ മൂത്രതടസ്സം ഉണ്ടാവും .

ഈ ലൂസായ കാന്‍സര്‍ കോശങ്ങള്‍ രക്തത്തിലൂടെ , സിരകളിലൂടെ അടുത്തും അകലയുമുള്ള സ്ഥലങ്ങളില്‍ എത്താം . രക്തത്തിലൂടെ ഈ കോശങ്ങള്‍ ഒഴുകി , രക്തക്കുഴലുകള്‍ പോകുന്ന മറ്റു അവയവങ്ങളില്‍ എത്തും. ഉദാഹരണത്തിന് ആണുങ്ങളില്‍ prostate ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ അസ്ഥികളിലേക്കു പടരുന്നത് ഇങ്ങനെയാണ് .

സാധാരണയായി കോശങ്ങള്‍ക്ക് ഇടയിലൂടെ ഒരു നേര്‍ത്ത ദ്രാവകം ഒഴുകുന്നുണ്ട് . Tissue ഫ്്‌ളൂയിഡ് അഥവാ ലിംഫ് എന്നാണ് ഇതിനെ വിളിക്കുക. രക്തത്തില്‍ നിന്നാണ് ലിംഫ് ഉണ്ടാകുന്നത്, രോഗാണുക്കളെയും മറ്റും നിര്‍വീര്യമാക്കുകയാണ് പ്രധാന ജോലി. ഈ ഫ്്‌ളൂയിഡ്, ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തില്‍ എത്തും. ഇതിന്റെ ഇടക്ക് ചില പിറ്റ് സ്റ്റോപ്പുകള്‍ ഉണ്ട്. അവിടെയാണ് രോഗാണുക്കളെയും മറ്റും കൊല്ലുന്നത്. ഈ പിറ്റ് സ്റ്റോപ്പുകളെയാണ് നമ്മള്‍ കഴലകള്‍ അല്ലെങ്കില്‍ lymph nodes എന്ന് വിളിക്കുക. കാന്‍സര്‍ കോശങ്ങള്‍ ലിംഫിലൂടെ ഒഴുകി കഴലകളിലും അതുമായി ബന്ധപെട്ടു കിടക്കുന്ന അവയവങ്ങളിലും എത്തും. വായില്‍ കാന്‍സര്‍ ഉള്ളയാള്‍ക്ക് കഴുത്തിലെ കഴലകളിലേക്ക് അസുഖം പടരാം.

കാന്‍സര്‍ രോഗമാണെന്ന് ഉറപ്പിക്കണമെങ്കില്‍ ആ ഭാഗത്തെ കോശങ്ങളെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കി ഉറപ്പാക്കണം . ഇതിനാണ് ബയോപ്‌സി എന്ന് നമ്മള്‍ പറയുന്നത് . ചിലപ്പോള്‍ സൂചികൊണ്ട് കുത്തിയോ (FNAC) , കഴലകളുടെയോ, കലകളുടെയോ കുറച്ചു ഭാഗം എടുത്തോ (excision biopsy) അതും സാധ്യമല്ലെങ്കില്‍ ശസ്ത്രക്രിയ സമയത്തു കോശങ്ങള്‍ ശേഖരിച്ചോ രോഗം സ്ഥിരീകരിക്കാം.

കീമോ /റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നതിനു മുന്നേ ഏതുതരം കോശങ്ങളില്‍ നിന്നാണ് കാന്‍സര്‍ ഉണ്ടായിരിക്കുന്നത് എന്ന് ഉറപ്പാക്കണം . തലച്ചോറിലെ കാന്‍സര്‍ പോലെയുള്ള ചില പ്രത്യേക സാഹചര്യത്തില്‍ ഇത്തരത്തില്‍ കോശങ്ങള്‍ പരിശോധിച്ചു ഉറപ്പാക്കല്‍ സാധിച്ചെന്നിരിക്കില്ല . അത്തരം സാഹചര്യങ്ങളില്‍ സ്‌കാനിംഗ് , മറ്റു പരിശോധനകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (4 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (4 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (4 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (5 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (5 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (7 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (7 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (7 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (8 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (9 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (9 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (9 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (9 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (10 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (10 hours ago)

Malayali Vartha Recommends