Widgets Magazine
29
Mar / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു


സൈബർ ലോകത്ത് സവർക്കർ വീര്യം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

കര്‍ഷര്‍ക്കായി കൃഷിഭവന്‍ ചെയ്യുന്ന സേവനങ്ങള്‍ എന്തൊക്കെയെന്നറിയൂ..

13 JULY 2019 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഭക്ഷണം കഴിച്ചിട്ട് ഉടന്‍ കുളിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ഏലാപ്പീസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാന കാര്‍ഷികസ്ഥാപനമാണ് 1987-ല്‍ കൃഷിഭവനായി മാറിയത്. പഴയ ട്രെയിനിംഗ് ആന്‍ഡ് വിസിറ്റ് പ്രോഗ്രാമിന്റെ ഭാഗമായിരുന്ന അത് കാര്‍ഷിക ഉന്നമനം ലക്ഷ്യമിട്ട് പ്രത്യേകമായി സ്ഥാപനവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് ഒട്ടേറെ സേവനങ്ങള്‍ കൃഷിഭവനുകള്‍ ചെയ്തുവരുന്നുണ്ട്.

ഫലഭൂയിഷ്ഠമായ മണ്ണിലുള്ള 16 തരം മൂലകങ്ങളും ധാതുക്കളുമാണ് വിളവിനെ മെച്ചപ്പെടുത്തുന്നത്. അതുകൊണ്ട് കൃഷിയുടെ അടിസ്ഥാനം മണ്ണാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. മൂലകങ്ങളുടേയും ധാതുക്കളുടേയും ഏറ്റക്കുറച്ചിലുകള്‍ മണ്ണിനെ ഊഷരമാക്കും. കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം ശാസ്ത്രീയമായി ശേഖരിച്ച മണ്ണിന്റെ സാമ്പിള്‍ സഹിതം അപേക്ഷിച്ചാല്‍ കൃഷിഭവന്‍ മണ്ണു പരിശോധന നടത്തി ഏത് അംശമാണ് കുറവെന്ന് കണ്ടെത്തി വളപ്രയോഗത്തിന് നിര്‍ദേശിക്കും. ജില്ലകള്‍ തോറും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബിന്റെ സേവനവും ഇപ്പോള്‍ ലഭ്യമാണ്.

ഗ്രാമസഭ പാസാക്കുന്ന പട്ടിക പ്രകാരവും കൃഷിവികസനസമിതിയുടെ ശുപാര്‍ശ പ്രകാരവും ഇടവിളകൃഷിക്കായി ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍ എന്നിവയും കൃഷിവകുപ്പു മുഖേന വിവിധ പച്ചക്കറിതൈകള്‍, പച്ചറിവിത്ത്, കുറ്റിക്കുരുമുളക്, വള്ളികുരുമുളക് തൈ, വിവിധയിനം വാഴക്കന്നുകള്‍, തെങ്ങിന്‍ തൈ, ശീതകാലപച്ചക്കറി തൈകള്‍ എന്നിവയും കൃഷിഭവന്‍ വിതരണം നടത്തുന്നുണ്ട്. അത്യുത്പാദനശേഷിയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും വിതരണം നടത്തണമെങ്കിലും കൃഷിഭവനെ സമീപിക്കാവുന്നതാണ്.

കൃഷിവകുപ്പുമുഖേന സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും കാര്‍ഷിക സബ്‌സിഡികള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നതും അവ കര്‍ഷകന് നേടിക്കൊടുക്കുന്നതും കൃഷിഭവനാണ്. തദ്ദേശഭരണവകുപ്പിന്റെ കീഴില്‍ തെങ്ങിന് സബ്‌സിഡിനിരക്കില്‍ വളം, കൂമ്പ്ചീയലുള്ള തെങ്ങ് വെട്ടിമാറ്റിനടാന്‍ 75 ശതമാനം സബ്‌സിഡി, വാഴക്കന്ന് ഒന്നിന് 10 രൂപ അമ്പത് പൈസ സബ്‌സിഡി, പമ്പ്‌സെറ്റ്, വീഡ്കട്ടര്‍, കുമ്മായം, വിവിധയിനം വളങ്ങള്‍, തൈകള്‍, തെങ്ങിന്‍ തൈ എന്നിവയുടെ വിതരണം സബ്‌സിഡി നിരക്കില്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് കൃഷിഭവന്റെ സേവനം ഉപയോഗപ്പെടുത്താം.

കുറഞ്ഞത് 30 സെന്റ് സ്ഥലവും അവിടെ കിണറും പമ്പ്ഹൗസും ഉണ്ടെങ്കില്‍ ജലസേചനത്തിന് സൗജന്യ വൈദ്യുതി കണക്ഷന് അര്‍ഹതയുണ്ട്. അതിനുള്ള അപേക്ഷ, നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും സഹിതം ഹാജരാക്കേണ്ടത് കൃഷിഭവനിലാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പരമാവധി 25,000 രൂപവരെയുള്ള സഹായം, കുളം നവീകരണത്തിന് 15,000 രൂപ, കുളം കുഴിക്കാന്‍ ക്യൂബിക് മീറ്ററിന് 62.50 രൂപവീതം സഹായം, പമ്പ് സെറ്റ് അനുവദിക്കാന്‍ ബ്ലോക്ക് തലത്തില്‍ ലക്ഷങ്ങളുടെ സഹായം എന്നിയും കൃഷിഭവന്‍ ലഭ്യമാക്കുന്നുണ്ട്.

പച്ചക്കറിത്തൈകള്‍, വിത്തുവിതരണം, സ്‌കൂളുകള്‍ക്ക് പച്ചക്കറിവിത്തുവിതരണം, സ്‌കൂള്‍ കൃഷിയിടത്തിന് പത്തു സെന്റിന് 5000 രൂപ സഹായം, തരിശുനില പച്ചക്കറി കൃഷിക്ക് ഹെക്ടറിന് കൃഷിക്കാര്‍ക്ക് 25000 രൂപ, സ്ഥലമുടമയ്ക്ക് 5000 രൂപ എന്നിങ്ങനെ സഹായം, ഹൈബ്രിഡ് വിത്തുപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് 20000 രൂപ, ടിഷ്യുകള്‍ച്ചര്‍ വാഴയ്ക്ക് ഹെക്ടറിന് 37500 രൂപ സഹായം, തരിശുനില നെല്‍ക്കൃഷിക്ക് ഹെക്ടറിന് 25000 രൂപ, പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം, പച്ചക്കറിക്കൃഷിക്ക് നല്‍കുന്ന കൂലിച്ചെലവ് ലഭ്യമാകല്‍ എന്നിവയ്‌ക്കെല്ലാം സമീപിയ്‌ക്കേണ്ടത് കൃഷിഭവനെയാണ്.

കൃഷിനാശം സംഭവിച്ച് പത്തുദിവസത്തിനകം, രണ്ടു കോപ്പി അപേക്ഷയും കര്‍ഷകന്റെ പേരുള്ള റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതമാണ് അപേക്ഷിക്കേണ്ടത്. നെല്‍ക്കൃഷിക്ക് ചുരുങ്ങിയത് പത്തുശതമാനമെങ്കിലും നാശം സംഭവിച്ചിരിക്കണം.

സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് അപേക്ഷ സ്വീകരിക്കല്‍, ഫസല്‍ ഭീമയോജനപ്രകാരമുള്ള അപേക്ഷകള്‍ സ്വീകരിക്കല്‍, പ്രീമിയം വാങ്ങല്‍, കര്‍ഷക്‌സമ്മാന്‍ അപേക്ഷ സ്വീകരിക്കല്‍, കര്‍ഷകരക്ഷ ഇന്‍ഷുറന്‍സിന് അപേക്ഷ സ്വീകരിക്കല്‍, പ്രാദേശിക കര്‍ഷകസമിതികളും തദ്ദേശ സഥാപനങ്ങളുമായിച്ചേര്‍ന്ന് അവയില്‍ നടപടി സ്വീകരിക്കല്‍, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കല്‍, മണ്ണെണ്ണ പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിക്കല്‍, ശുപാര്‍ശ ചെയ്യല്‍, കൃഷിയാവശ്യത്തിന് സൗജന്യവൈദ്യുതി കണക്ഷനുള്ള അപേക്ഷയില്‍ തീരുമാനമാക്കല്‍ എന്നിവയെല്ലാം ചെയ്യുന്നത് കൃഷിഭവനാണ്.

വിവിധ കാര്‍ഷിക പ്രക്രിയകളില്‍ പരിശീലനം സംഘടിപ്പിക്കല്‍, കൃഷിയിടം സന്ദര്‍ശിച്ച് കൃഷികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ നല്‍കല്‍, വിളകളുടെ പരിപാലനരീതികള്‍, രോഗബാധ നിയന്ത്രണമാര്‍ഗങ്ങളുടെ ശുപാര്‍ശ, വിവിധകീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവ പ്രയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയും സംസ്ഥാന കൃഷിവകുപ്പ് കൃഷിഭവനിലൂടെ നല്‍കിവരുന്ന സേവനങ്ങളില്‍പ്പെടുന്നു.

കൂടാതെ രാസവളം, കീടനാശിനി എന്നിവ സൂക്ഷിക്കാനും വില്‍പ്പന നടത്താനും ലൈസന്‍സ് നല്‍കലും പുതുക്കലും കാര്‍ഷികോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ എന്നിവ, കര്‍ഷകപെന്‍ഷന്‍ എന്നിവയുടെ അപേക്ഷകള്‍, നെല്ല്, കൊപ്ര, നാളികേര സംഭരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ്, കര്‍ഷകര്‍ക്ക് പച്ചക്കറിക്കൃഷി, മറ്റുകൃഷികള്‍ എന്നിവയില്‍ പരിശീലനം, നിര്‍ദേശം എന്നിവ നല്‍കല്‍ എന്നിങ്ങനെയുള്ള സേവനങ്ങളും സംസ്ഥാന കൃഷിഭവന്‍ നല്‍കിവരുന്നു. ഭൂമി തരംമാറ്റാനുള്ള അന്വേഷണവും തീര്‍പ്പാക്കലും ഡേറ്റാ ബാങ്ക് തയ്യാറാക്കലും ഇപ്പോള്‍ സംസ്ഥാനകൃഷിവകുപ്പിന്റെ ചുമതലയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും... കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്  (51 minutes ago)

സൂപ്രണ്ടിന്റെ കൂടെ കിടക്കണം അല്ലെങ്കില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല;മേലുദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്ക വയ്യാതെ ജോലി രാജിവെക്കാന്‍ യുവതി,പ്രതികരിച്ച ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി,ജലീ  (1 hour ago)

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനി  (2 hours ago)

നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠ  (2 hours ago)

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി; നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തി  (3 hours ago)

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും ക  (3 hours ago)

കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്  (3 hours ago)

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു; നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടി  (3 hours ago)

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്  (4 hours ago)

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?  (4 hours ago)

19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.  (5 hours ago)

വീരനായ് സവർക്കർ, ഡിപിയും പ്രൊഫൈലും, സംഘികൾക്ക് സ്റ്റാറ്റസ്  (5 hours ago)

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പ  (5 hours ago)

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവ  (6 hours ago)

മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ  (6 hours ago)

Malayali Vartha Recommends