Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ജീവിതരീതിയില്‍ ചെറിയൊരു മാറ്റം വരുത്തൂ...വാര്‍ധക്യകാലത്ത് വരുന്ന മറവിരോഗത്തെ തുരത്താം

07 SEPTEMBER 2019 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

അമ്പത് വയസ് കടന്നവരില്‍ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ കണ്ടുവരാറുണ്ട്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെന്നാണ് നമ്മളിവയെ വിളിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത് നമ്മള്‍ തന്നെ കല്‍പിച്ച് ഉണ്ടാക്കുന്നതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ശരീരത്തിന് അതിന്റേതായ ചെറിയ അവശതകള്‍ വന്നുചേരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അവശതകളെ മനസിന്റെ ആരോഗ്യം കൊണ്ട് വലിയ പരിധി വരെ പിടിച്ചുകെട്ടാനാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ പിടിച്ചുകെട്ടാനാകാത്ത ഒരു പ്രശ്നമായിട്ടാണ് നമ്മള്‍ വാര്‍ധക്യകാലത്ത് വരുന്ന മറവിരോഗത്തെ കാണുന്നത്.

മറവിരോഗം പ്രായമായവരില്‍ മാത്രമല്ല കാണുന്നത്. പ്രായത്തിന്റെ പല ഘട്ടങ്ങളിലും ഇത് മനുഷ്യരെ പിടികൂടാറുണ്ട്. എന്നാല്‍ സാധാരണഗതിയില്‍ കൂടുതലായി കാണാറ് പ്രായമായവരിലാണെന്ന് മാത്രം. ഒരുപക്ഷേ, മരണത്തേക്കാള്‍ നമ്മള്‍ ഭയപ്പെടുന്ന ഒരു രോഗമാണ് മറവിരോഗം. അതുണ്ടാക്കുന്ന സാമൂഹികവും വൈകാരികവുമായ അവസ്ഥകളെ നമ്മള്‍ അത്രമാത്രം ഭയപ്പെടുന്നുണ്ട്. അമ്പത് കടന്ന ഓരോരുത്തരിലും ഇത്തരം ഭയത്തിന്റെ അവശേഷിപ്പുകള്‍ കാണാം. എന്നാല്‍ ഇത് മറികടക്കാന്‍ ജീവിതരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതിയെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്.

'പ്ലസ് വണ്‍ മെഡിസിന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് വന്നത്. അതായത്, അമ്പത് കടന്നാല്‍ സാമൂഹികമായ ജീവിതത്തെ ഒന്ന് പുതുക്കിപ്പണിയണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവിടുന്നത് പോലെ തന്നെ, പഴയതും പുതിയതുമായ സുഹൃത്തുക്കളെ കാണുക. അവരോട് സംസാരിക്കുക. അവരോടൊപ്പം പുറത്തുപോവുക എന്നിങ്ങനെയെല്ലാം ചെയ്യണം.

ഇത്തരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നവരില്‍ മറവിരോഗം അഥവാ 'ഡിമെന്‍ഷ്യ'ക്കുള്ള സാധ്യത ഗണ്യമായി കുറയുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. പതിനായിരത്തിലധികം പേരുടെ ജീവിതത്തെ ആസ്പദമാക്കി വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

പ്രായമായവര്‍ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴും അവരെ 'പ്രായമായവര്‍' എന്ന രീതിയില്‍ തന്നെയാണ് നമ്മള്‍ പരിഗണിക്കുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരിക്കുമ്പോഴുള്ള ബന്ധം അങ്ങനെയല്ല. വര്‍ഷങ്ങള്‍ക്ക് പിറകിലുള്ള ഓര്‍മ്മകള്‍ അയവിറക്കുന്നത്, പലതരം ചര്‍ച്ചകള്‍ എന്നിവയെല്ലാം തലച്ചോറിനെ സുരക്ഷിതമാക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. സാധാരണഗതിയില്‍ 'ഫ്രണ്ട്ഷിപ്പ് ഡേ' പോലുള്ള ആഘോഷങ്ങള്‍ ചെറുപ്പക്കാരുടേതാണ് എന്നാണ് വയ്പ്. എന്നാല്‍ കേട്ടോളൂ, ചെറുപ്പക്കാരെക്കാളും 'ഫ്രണ്ട്ഷിപ്പ് ഡേ' ആഘോഷിക്കേണ്ടത് അമ്പത് കടന്നവരാണത്രേ.

മറവിരോഗമെന്ന ഗുരുതരാവസ്ഥയെ മാത്രമല്ല, വാര്‍ധക്യകാല വിഷാദം, ശാരീരികാസ്വസ്ഥകള്‍ എന്നിവയെയെല്ലാം മറികടക്കാന്‍ സൗഹൃദം പ്രധാനമത്രേ. അപ്പോള്‍ പ്രായം അമ്പത് കടന്നവരാണെങ്കില്‍ ഇന്നുമുതല്‍ തന്നെ കൂട്ടുകൂടാന്‍ തുടങ്ങൂ. മറവിരോഗത്തെ മാത്രമല്ല, വാര്‍ധക്യകാലത്തെ മങ്ങിയതാക്കുന്ന എല്ലാ പ്രശ്നങ്ങളേയും ഒത്തൊരുമിച്ച് തുരത്താം.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (12 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (26 minutes ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (46 minutes ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (57 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (1 hour ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (1 hour ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 hours ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (2 hours ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (2 hours ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (2 hours ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

Malayali Vartha Recommends