Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

പ്രവാസി വീടുപണിയുമ്പോള്‍

01 AUGUST 2016 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ കേരള കുടിയേറ്റ സര്‍വ്വെ പ്രകാരം 73,000 കോടി രൂപയാണ് കേരളത്തിലെത്തുന്ന പ്രവാസി പണം. ഇതില്‍ 60 ശതമാനത്തോളം അതായത് ഏകദേശം 45,000 കോടി രൂപ ചെലവാക്കപ്പെടുന്നത് നിര്‍മ്മാണ മേഖലയിലാണ്. കേരളത്തിന്റെ നിര്‍മ്മാണ മേഖലയെ താങ്ങി നിര്‍ത്തുന്നതില്‍ വിദേശമലയാളികളുടെ പങ്ക് എത്രയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒന്നാലോചിച്ചുനോക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യമുള്ള വീടുകളാണോ പ്രവാസികള്‍ക്ക് ലഭിക്കുന്നത്. വീടുപണിയില്‍ എവിടെയാണ് പ്രവാസിക്ക് പിഴക്കുന്നത്.


സമയമാണ് വില്ലന്‍. ലീവിന് വരുന്ന പ്രവാസിക്ക് നാട്ടില്‍ തങ്ങാനാവുക ഒന്നോ ഏറിയാല്‍ രണ്ടോ മാസമായിരിക്കും. ഇതിനിടയില്‍ ചെയ്തുതീര്‍ക്കേണ്ടവയോ? വീടുപണി ആരംഭിക്കുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പറ്റിയ എഞ്ചിനീയറെയോ, ആര്‍ക്കിടെക്ടിനെയോ കണ്ടുപിടിക്കുക. പ്ലാന്‍ വരയ്ക്കുക, അനുമതിക്കായി ഓഫീസുകള്‍ കയറിയിറങ്ങുക. ഇനി ഭവനവായ്പ ആവശ്യമെങ്കില്‍ അത് തരപ്പെടുത്തുക. ആദ്യഘട്ട വീടുപണിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങി നെട്ടോട്ടമായിരിക്കും പ്രവാസിയുടേത്. അവസാനം ഒരു കാര്യം പോലും പൂര്‍ത്തിയാക്കാതെ കാര്യങ്ങള്‍ ആരെയെങ്കിലും ഏല്‍പ്പിച്ച് മടങ്ങുകയും ചെയ്യും. അതേ നിവൃത്തിയുള്ളൂ എന്നത് സത്യം. കൃത്യമായ മുന്നൊരുക്കത്തോടെയേ വീടുപണി ആരംഭിക്കാവൂ. ഇത്തരത്തിലുള്ള ധൃതി ദോഷം മാത്രമേ ചെയ്യൂ. ഒരു തവണ അവധിക്കുവന്ന് അത്യാവശ്യ കാര്യങ്ങളൊക്കെ ഒരുക്കിയതിന് ശേഷം അടുത്ത വരവിന് പണി തുടങ്ങുന്നതാവും നല്ലത്.


എഞ്ചിനീയര്‍മാരോ ആര്‍ക്കിടെക്‌ടോ തയ്യാറാക്കുന്ന ഡ്രോയിംഗുകളും സ്‌കെച്ചുകളും മനസിലാക്കിയെടുക്കാനുള്ള സാങ്കേതികജ്ഞാനം സാധാരണക്കാരന് ഉണ്ടാവാറില്ല. എന്നാല്‍ വിദേശത്തുള്ളവര്‍ക്ക് ഇതെന്താണെന്നും നാട്ടിലെന്താണ് നടക്കുന്നതെന്നും ഒരു പിടിയും കിട്ടാത്ത അവസ്ഥയാണ്. പകരം കിട്ടുന്ന വീടാകട്ടെ മനസില്‍ കണ്ടതൊന്ന് കണ്‍മുന്നിലുള്ളത് മറ്റൊന്ന്. ഇതിനൊരൊറ്റ പോംവഴിയേ ഉള്ളൂ. സാങ്കേതികത്തികവും അനുഭവജ്ഞാനവും ഉള്ള ഒരാളെ മേല്‍നോട്ട കാര്യങ്ങള്‍ ഏല്‍പ്പിക്കുക. എഞ്ചിനീയറായാലും ആര്‍ക്കിടെക്ടായാലും മികച്ച പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പറയുമ്പോഴൊക്കെ പണം കൊടുക്കാനുള്ള കറവപ്പശു മാത്രമായി വീട്ടുകാരന്റെ റോള്‍ മാറുന്നു.
എനിക്കിന്നയിന്ന സൗകര്യങ്ങള്‍ വേണം ഇതെല്ലാം ഉള്‍പ്പെടുത്തിയ ഒരു വീടിന് എത്രരൂപയാകും എന്നാണ് പ്രവാസികളുടെ ചോദ്യം. ഈ മനോഭാവം തന്നെയാണ് ഏറ്റവും മുതലാക്കപ്പെടുന്നതും എന്നാല്‍ ഗള്‍ഫുകാരന്റെ വീട് അങ്ങനെ ചെറുതാക്കാനൊക്കില്ലല്ലോ എന്നാണ് മറുചോദ്യം. സ്ഥലം ഫലപ്രദമായി വിനിയോഗിക്കുക. ചെലവ്കുറഞ്ഞ നിര്‍മ്മാണ മാര്‍ഗങ്ങള്‍ അവലംബിക്കുക. ഇത്തരം അടിസ്ഥാന നിര്‍മ്മാണ തത്വങ്ങള്‍ ഗള്‍ഫുകാരനായതിന്റെ പേരില്‍ വര്‍ജ്ജിക്കാതിരിക്കുക. നിശ്ചിത ബജറ്റില്‍ അത്യാവശ്യ സൗകര്യങ്ങളുള്‍പ്പെടുത്തി താമസിക്കാന്‍ കൊള്ളാവുന്ന ഒരു വീടുണ്ടാക്കുക.
ചിലര്‍ നാട്ടിലേക്ക് തിരിക്കുന്നത് വിദേശത്ത് അവരെ ആകര്‍ഷിച്ച വീടിന്റെ ഒരു ഫോട്ടോയുമായിട്ടായിരിക്കും. 'ഈ വീടാണ് എനിക്ക് വേണ്ടത്' എന്നായിരിക്കും എഞ്ചിനീയര്‍മാരോട് പറയുക. അത് കൊടും ചൂടില്‍നിന്നോ തണുപ്പില്‍ നിന്നോ രക്ഷിക്കാന്‍ പാകത്തിലുള്ള വീടുകളാണെന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. വഴിയേ പോകുന്നവര്‍ ഇതുപോലൊരു വീട് എങ്ങും കണ്ടിട്ടില്ല എന്നുപറയണം എന്ന്മാത്രം.
വീടിന് ഒരു സ്വപ്നലോകത്തിന്റെ പരിവേഷം നല്‍കാതിരിക്കുക. വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ നിങ്ങളുടെ സ്വപ്നം പ്രായോഗികമാണോ എന്നുകൂടി ചിന്തിക്കുക. വീടിനെ ഒരു എക്‌സിബിഷന്‍ സെന്ററോ, ഹെറിറ്റേജ് ഹോട്ടലോ ആക്കി മാറ്റാതിരിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (6 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (12 minutes ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (21 minutes ago)

വയോധിക മരിച്ചു....  (33 minutes ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (52 minutes ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (1 hour ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (1 hour ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (1 hour ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (2 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (2 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (2 hours ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (9 hours ago)

Malayali Vartha Recommends