Widgets Magazine
01
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്.. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെ കുളിക്കാനിറങ്ങി! നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയതോടെ ശക്തമായ തിരയില്‍പ്പെട്ടു.. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല! ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി...


കേരളക്കരയെ വിറപ്പിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലം മാറ്റം; കർണാടകയിലെ കേഡറിലേക്കാണ് പുതിയ ഡ്യൂട്ടി, സ്ഥലമാറ്റം ചോദിച്ചു വാങ്ങിയതായും സൂചനകൾ


അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...


2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...

ഭവനവായ്പ എങ്ങനെ

01 AUGUST 2016 03:18 PM IST
മലയാളി വാര്‍ത്ത

വീടുപണിയുന്ന ഒട്ടുമുക്കാല്‍ഭാഗം പേരും മുഴുവന്‍ കാശും പോക്കറ്റില്‍ സൂക്ഷിച്ചിട്ടല്ല പണി ആരംഭിക്കുക. ഭാവിയില്‍ ഉണ്ടാകുന്ന വരുമാനം കൂടി മുന്നില്‍ക്കണ്ടുകൊണ്ട് വേണം ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഇറങ്ങിതിരിക്കാന്‍. എന്നാല്‍ വീടുപണിയേണ്ട പണം എങ്ങനെയും കൂടിയേ തീരൂ. ഇവിടെയാണ് ഭവനവായ്പ തുണയ്‌ക്കെത്തുന്നത്. വായ്പകള്‍ പലതരമുണ്ട്. ഭൂമി വാങ്ങാന്‍ തുടങ്ങി ഗൃഹപ്രവേശന ചടങ്ങിനുവരെ വായ്പ ലഭിക്കും. എന്നാല്‍ വായ്പകള്‍ വാങ്ങിക്കൂട്ടും മുന്‍പ് ഇത് തിരിച്ചടക്കാനുള്ള ശേഷി തനിക്കുണ്ടോ എന്ന് തീരുമാനിക്കുന്നത് നന്നായിരിക്കും.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിവിധതരം വായ്പകള്‍ ലഭിക്കുന്നുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ വീടു വാങ്ങുന്നതിന്, പഴയ വീട് വലുതാക്കാനും പുനരുദ്ധരിക്കാനും. ഭൂമി സ്വന്തമായി ഉള്ളവര്‍ക്ക് ഇഷ്ടപ്രകാരം വീടുവയ്ക്കുന്നതിനുള്ള വായ്പ, ഭൂമി വാങ്ങാനുള്ള വായ്പ എന്നിങ്ങനെ വായ്പകള്‍ ഒട്ടനവധിയാണ്. വീട് നിര്‍മ്മാണത്തിനനുവദിക്കുന്ന വായ്പ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പാസാക്കുന്നവയാണ്.ഇത്തരം വായ്പകള്‍ വീടുനിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലായി അനുവദിക്കും. ഭൂമി വാങ്ങാന്‍ നല്‍കുന്ന വായ്പയുടെ പ്രതേ്യകത അതൊരു നിബന്ധനയുടെ പുറത്തായിരിക്കും പാസ്സാക്കുക എന്നതാണ്. വായ്പയനുവദിച്ച് 3 വര്‍ഷത്തിനകം വീട് നിര്‍മ്മാണം ആരംഭിച്ചിരിക്കണം എന്നാണ് അത്.
ബാങ്ക് വായ്പ തരും എന്നുകരുതി വീടുപണിയാന്‍ മുതിരരുത്. അപേക്ഷകന്റെ അടിസ്ഥാനപരമായ യോഗ്യതകള്‍ക്ക് പുറമേ കര്‍ശന മാനദണ്ഡങ്ങളും പാലിക്കേണ്ടി വരും.
ഒരു പൗരന് വായ്പ എടുക്കാനുള്ള അടിസ്ഥാന യോഗ്യതകള്‍ ഇവയാണ്.
* ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരനോ വിദേശ ഇന്ത്യാക്കാരനോ ആയിരിക്കണം.
* ഭവനവായ്പ അനുവദിക്കുമ്പോള്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം.
* വായ്പ കാലാവധി തീരുന്ന അവസരത്തില്‍ 65 വയസില്‍ കൂടാന്‍ പാടില്ല.
* മാസ ശമ്പളക്കാരനോ സ്വയം തൊഴില്‍ കണ്ടെത്തിയ വ്യക്തിയോ ആയിരിക്കണം.


വായ്പ എന്തിനോ ആയിക്കൊള്ളട്ടെ വീടുവയ്ക്കാനോ, വാങ്ങാനോ നവീകരിക്കാനോ അങ്ങിനെ എന്തിനും, ചെലവാക്കേണ്ട തുക മുഴുവന്‍ ധനകാര്യസ്ഥാപനം നല്‍കുകയില്ല. മൊത്തം ചെലവാകുന്ന തുകയുടെ 85% മാത്രമായിരിക്കും പരമാവധി വായ്പ തുക. വീട് നിര്‍മിക്കാനോ ഫ്‌ളാറ്റ് വാങ്ങാനോ ആണെങ്കില്‍ വായ്പതുക ഘട്ടം ഘട്ടമായി ലഭിക്കും. വായ്പ അനുവദിക്കുന്നതിനുള്ള യഥാര്‍ത്ഥ മാനദണ്ഡം വീടിന്റെ വിലയോ എസ്റ്റിമേറ്റ് തുകയോ അല്ല. വായ്പയടക്കുന്ന ആളിന്റെ തിരിച്ചടവ് ശേഷിയാണ് ഇതില്‍ പ്രധാനം. വരുമാന സ്ഥിരത, ആസ്തികള്‍, തൊഴിലില്ലാത്ത അവസ്ഥയിലും വായ്പ തിരിച്ചടക്കാനുള്ള കഴിവ്, മുന്‍കാല വായ്പകളുടെ തിരിച്ചടവ് രീതി എന്നിവയ്ക്കു പുറമേ ഭൂമി, വരുമാനം എന്നിവ സംബന്ധിച്ച് നിരവധി രേഖകളും ഹാജരാക്കണം.
ഹോം ലോണ്‍ ഏത് ബാങ്കില്‍ നിന്ന് വേണമെന്ന ആശയക്കുഴപ്പം സ്വാഭാവികമാണ്. ഏത് ബാങ്കാണ് അനുയോജ്യമെന്ന് ഇ.എം.ഐ താരതമ്യം ചെയ്താല്‍ മനസിലാകും. യഥാര്‍ത്ഥ തിരിച്ചടവ് തുക എത്രയെന്നറിയാന്‍ വായ്പയുടെ ഇ.എം.ഐ (ഇകേ്വറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്) അഥവാ പ്രതിമാസം അടക്കേണ്ട തിരിച്ചടവ് തുക എത്രയെന്നറിയണം. ഇ.എം.ഐ താരതമ്യം ചെയ്യാന്‍ വിവിധ ബാങ്കുകളുടെ ഒരേ കാലാവധിയിലുള്ള ഒരു ലക്ഷം രൂപയുടെ തിരിച്ചടവ് തുക എത്രയെന്ന് കണക്കാക്കിയാല്‍ മതി. മാസത്തവണയിലുണ്ടാകുന്ന 50 രൂപ വ്യത്യാസം പോലും മൊത്തം തുകയില്‍ വലിയ മാറ്റം വരുത്തും എന്ന കാര്യം ഓര്‍മ്മിക്കുക. എന്നാല്‍ തുക കാലാവധിക്ക് മുന്‍പ് തിരിച്ചടച്ചാല്‍ പിഴ ചുമത്തുന്ന സ്ഥാപനങ്ങളുണ്ട് അതേപ്പറ്റി തുടക്കത്തിലേ ശ്രദ്ധിക്കുക.
വായ്പതുക ഇന്‍ഷ്വര്‍ ചെയ്യുന്ന സ്ഥാപനങ്ങളും ഉണ്ട്. ഇത്തരത്തില്‍ വായ്പ ഇന്‍ഷ്വര്‍ ചെയ്താല്‍ ഉപഭോക്താവിന് മരണം സംഭവിച്ചാലും അവകാശികള്‍ക്ക് വായ്പ ബാധ്യതയായി മാറുകയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  (52 seconds ago)

നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതി വാറണ്ട് പുറപ്പെടുവിച്ചു...  (2 minutes ago)

ട്വിസ്റ്റടിച്ച് രഞ്ജിത്ത്; മത്സരിക്കാനില്ലെന് പറഞ്ഞ സംവിധായകൻ കോഴിക്കോട് നോർത്തിൽ ഇടതിന് വേണ്ടി മത്സരിക്കും  (28 minutes ago)

ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3475 പേര്‍ രോഗമുക്തി നേടി  (1 hour ago)

പ്രധാനമന്ത്രിക്ക് വാക്സിൻ നൽകി മലയാളി നഴ്സ്... ജീവിതത്തിലെ അത്യപൂർവ്വ നിമിഷമെന്ന് നഴ്സുമാർ....  (1 hour ago)

ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു... വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി...  (1 hour ago)

എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ; വീണ്ടും തീയ്യതി മാറ്റാൻ സാധ്യത  (1 hour ago)

താന്‍ കണ്ടത് യഥാര്‍ഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടി  (1 hour ago)

മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്  (1 hour ago)

വരാനിരിക്കുന്നത് അതിവേഗ വെള്ളപ്പൊക്കമോ  (1 hour ago)

ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളത്തിന് തോൽവി; ഹാട്രിക് അടിച്ച് ചർച്ചിൽ താരം ലൂക്കാ  (2 hours ago)

അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ വ്യത്യസ്ത ഓണ്‍ലൈന്‍ മത്സരങ്ങളുമായി എച്ച്.എല്‍.എല്‍ വെന്‍ഡിഗോ  (2 hours ago)

ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയത് വിവാദമാകുന്നു  (2 hours ago)

പെട്രോൾ വില 50 രൂപയാക്കാം... കുറയുമോ കുത്തനെ കയറുന്ന വില...  (2 hours ago)

'ലോട്ടറിയടിച്ചതോെട സ്ഥിതിയാകെ വിഷമമാണ്. എന്റെ ഫോണിലേക്ക് നിത്യവും മൂന്നൂറിന് മുകളില്‍ ഫോണ്‍ കോളുകളും, ആയിരക്കണക്കിന് മെസേജുകളുമാണ് വരുന്നത്. നാട്ടിലെ എെന്‍റ വീട്ടിലേക്കും ഭാര്യ വീട്ടിലേക്കും ഫോണ്‍ വിള  (2 hours ago)

Malayali Vartha Recommends