ശബരിമല യുവതി പ്രവേശന സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് ദേവസ്വം ബോർഡു വിളിച്ച സമവായ ചർച്ചയിൽ നിന്ന് പന്തളം കൊട്ടാരം പ്രതിനിധിയായ ശശി കുമാര വർമ്മയും തന്ത്രികുടുംബവും യോഗക്ഷേമ സഭ പ്രതിനിധികകളും ഇറങ്ങി പോയി.

ശബരിമല യുവതി പ്രവേശന സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് ദേവസ്വം ബോർഡു വിളിച്ച സമവായ ചർച്ച പൊളിഞ്ഞു .ചർച്ച പൂർത്തിയാവുന്നതിന് മുൻപ് പന്തളം കൊട്ടാരം പ്രതിനിധിയായ ശശി കുമാര വർമ്മയും തന്ത്രികുടുംബവും യോഗക്ഷേമ സഭ പ്രതിനിധികകളും ഇറങ്ങി പോയി.
സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകണമെന്നാണ് ചർച്ചക്കെത്തിയവർ പ്രധാനമായും ആവശ്യപ്പെട്ടത് . എന്നാൽ ഇക്കാര്യം പത്തൊൻപതിനു ചേരുന്ന ബോർഡ് യോഗo ചർച്ച ചെയ്യാമെന്നും പ്രസിഡന്റും മറ്റു അംഗങ്ങളും പറഞ്ഞെങ്കിലും ശശി കുമാര വർമ്മയും മറ്റു തന്ത്രി കുടുംബാംഗങ്ങളും അംഗീകരിച്ചില്ല . റിവ്യൂ ഹർജിയിൽ തീരുമാനം വരുന്നത് വരെ തൽസ്ഥിതി തുടരണമെന്ന ആവശ്യവും ബോർഡ് അംഗീകരിച്ചില്ല . ഭക്തരുടെ വികാരം ബോർഡ് അംഗീകരിചില്ലെന്നു മനസിലായതോടെ ചർച്ചയ്‌ക്കെത്തിയവർ യോഗത്തിൽ നിന്ന്ഇറങ്ങി പോവുകയായിരുന്നു.
മറ്റു സംഘടനകളുമായി ആലോചിച്ച് ഭാവി തീരുമാനങ്ങൾ വ്യക്തമാക്കുമെന്ന് ശശി കുമാര വർമ്മ മാധ്യമങ്ങളോട് പറഞ്ഞു . അതേസമയം നാളെ നട തുറക്കുന്നതിനാൽ തന്ത്രി കണ്ഠരര് രാജീവർക്കും ബോര്ഡിലെ മാറ്റ് അംഗങ്ങൾക്കും ശബരിമലയിലേക്ക് പോകേണ്ടതുണ്ട്.അതിനാലാണ് പത്തൊൻപതാം തീയ്യതി ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞത്.
https://www.facebook.com/Malayalivartha