കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എഴുത്തച്ഛൻ പുരസ്ക്കാരം ഓടക്കുഴൽ അവാർഡ്,വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്.
രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച പ്രതിഭയായിരുന്നു വിഷുനാരായണൻ നമ്പൂതിരി. 1939 ജൂൺ രണ്ടിനായിരുന്നു ജനനം.
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം,അപരാചിത,ഉജ്ജയിനിയിലെ രാപകലുകൾ,ഉത്തരായനം എന്നിവ പ്രശസ്ത കവിതകളാണ്. കേന്ദ്ര സംസ്ഥാന സാഹിത്യ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























