Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

സിനിമാ ലോകത്തിന് തീരാനഷ്ടം.... നടൻ വിവേക് വിടവാങ്ങി... അന്ത്യം ഹൃദയാഘാതം മൂലം ചെന്നൈയിൽ...

17 APRIL 2021 07:36 AM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

സിനിമാ പ്രേമികളെ വളരെയധികം സങ്കടത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തമിഴിലെ പ്രമുഖ സിനിമാ ഹാസ്യതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്.

ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിവേകിൻറെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു എന്ന് ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവൻ നിലനിർത്തിയിരുന്നത്. അദ്ദേഹത്തിൻറെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ഇന്നലെ ലഭിച്ചിരുന്ന വിവരം.

രജനീകാന്ത്, കമൽഹാസൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ പലരും വിവേകിന് വേണ്ടി പ്രാർത്ഥനകളുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു.

വിവേകും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പിന്നീട് അറിയിച്ചിട്ടുള്ളത്. വിവേകിൻറെ ഇടത് ആർട്ടെറിയിൽ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന്, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യനില പെട്ടെന്ന് മോശമാക്കാൻ ഇടയാക്കിയത്.

എക്മോ (Extracorporeal membrane oxygenation) എന്ന സംവിധാനം ഉപയോഗിച്ചാണ് അദ്ദേഹത്തിൻറെ ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അദ്ദേഹം അബോധ അവസ്ഥയിലായിരുന്നു. കൊവിഡ് ബാധയുണ്ടായിരുന്നില്ല വിവേകിന് എന്നും ആശുപത്രി സ്ഥിരീകരിക്കുന്നുണ്ട്.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220 ലേറെ സിനിമകളിൽ അഭിനയിച്ചു. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ താരം കൂടിയാണ് ഇദ്ദേഹം. അ‍ഞ്ചുതവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

തമിഴ് സിനിമ കണ്ടുപരിചയിച്ചതിൽനിന്നു വ്യത്യസ്തമായി, സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു.

2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തിൽ നിലനിൽക്കുന്ന പല മോശം പ്രവണതകളെയും വിമർശിച്ച ഹാസ്യരംഗങ്ങൾ തമിഴ്നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു.

പിന്നീട് വർഷങ്ങളോളം സൂപ്പർസ്റ്റാർ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അൻപതിേലറെ സിനിമകൾ ചെയ്ത വർഷങ്ങളുമുണ്ടായി. ഹരീഷ് കല്യാണ്‍ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവില്‍ വേഷമിട്ടത്. കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ലും വിവേക് അഭിനയിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (12 minutes ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (24 minutes ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (42 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (1 hour ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (2 hours ago)

ഗാസ ചാരക്കൂമ്പാരം  (2 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (2 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (3 hours ago)

Malayali Vartha Recommends