Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

ത്രിപുരയിൽ പണി പാളുന്നു... ബാലഗോപാലാ നാണമില്ലേ;ത്രിപുരയിൽ ചെയ്തത് അറിഞ്ഞോ? രാഹുലും പ്രിയങ്കയും സിപിഎമ്മിനെ തേച്ചു

16 FEBRUARY 2023 10:00 PM IST
മലയാളി വാര്‍ത്ത

ത്രിപുര പോളിംഗ് ബൂത്തിലേക്ക്. 8 ജില്ലകളിലെ 60 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 ലക്ഷം വോട്ടർമാരാണുളളത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  ഇടതുപക്ഷ കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. തിപ്രമോതയും ശക്തമായി രംഗത്തുണ്ട്. സിപിഎം പ്രധാനശത്രുവായ കോൺഗ്രസിന്റെ തോളിൽ കയ്യിട്ടാണ് പ്രചരണം. കോൺഗ്രസിന് 13 സീറ്റ് നൽകിയിട്ടുണ്ട്. ബാലഗോപാൽ അവിടെ കോൺഗ്രസിന്റെ തോളിൽ കയ്യിട്ടാണ് നടപ്പ്. ഇവിടെ കേരളത്തിലാകട്ടെ കോൺഗ്രസുകാർ ബാലഗോപാലിനെ കണ്ടാൽ കല്ലെറിയും അല്ലെങ്കിൽ കരിങ്കൊടി കാട്ടും ഇതാണ് ബാലഗോപാലിന്റെ അവസ്ഥ. കോൺഗ്രസ് 13 സീറ്റൊക്കെ ലഭിച്ചെങ്കിലും രാഹുലോ പ്രിയങ്കയോ മല്ലികാർജുൻ ഖാർഗേ ഒന്നും തന്നെ ത്രിപുരയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പ്രധാനമന്ത്രിയും അമിത്ഷായുമടക്കം അവിടെ വലിയ പ്രചരണം നടത്തിയപ്പോഴാണ്, കോൺഗ്രസിൽ നിന്നും ആരും തിരിഞ്ഞ് നോക്കാതിരുന്നത് സിപിഎമ്മിന് വലിയ തിരിച്ചടി ആയിട്ടുണ്ട്. ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ വേരോട്ടം ഉണ്ടായിരുന്ന ഇവിടെ 2018ൽ നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും ത്രിപുരയിൽ അവരുടെ ആദ്യത്തെ സർക്കാർ രൂപീകരിക്കുകയും ചെയ്തു.ഇതോടെ രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കമ്യുണിസ്റ്റ് ഭരണത്തിന് അന്ത്യം സംഭവിച്ചു.സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.
ആധുനിക ത്രിപുരയുടെ ചരിത്രം മഹാരാജാ മാണിക്യ ബഹദൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുന്നു. അദ്ദേഹം ബ്രിട്ടീഷ്‌ ഇന്ത്യയിലേപ്പോലെയുള്ള ഭരണസംവിധാനം ഏർപ്പെടുത്തിയിരുന്നു.1947-ൽ ഇന്ത്യ സ്വതന്ത്രമാവുന്നതു വരെ അദ്ദേഹത്തിന്റെ പിൻഗാമികൾ ഭരിച്ചു. 1949-ൽ ഇന്ത്യയിൽ ചേർന്നു. 1956-ൽ കേന്ദ്രഭരണ പ്രദേശവും 1972 ജനുവരിയിൽ സംസ്ഥാനവും ആയി തീർന്നു. ആകെ വിസ്തൃതിയിൽ 24.3 ശതമാനം മാത്രമാണ്‌ കൃഷിക്കനുയോജ്യമായ ഭൂമി. ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്‌. ത്രിപുരയിലെ ജനങ്ങൾ ഉയർന്ന വിദ്യാഭാസ നിലവാരം പുലർത്തുന്നു. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുര പിടിക്കാനുളള തീവ്ര ശ്രമത്തിലാണ് രാഷ്ട്രിയ പാർട്ടികൾ. രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം കേവലം ഒന്നര ശതമാനം വോട്ടിന് കൈവിട്ടത് തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് സഖ്യം. ഭരണവിരുദ്ധ വികാരം മറികടക്കാൻ ഇരട്ട എൻജിൻ എന്ന സ്ഥിരം നമ്പരുമായി ബിജെപി രംഗത്തുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടിക്കുളളിൽ പടലപ്പിണക്കങ്ങൾ ധാരാളം ഉണ്ട്. എൻ ഡി എ സഖ്യത്തിലുണ്ടായിരുന്ന തിപ്രമോതയാകട്ടെ മൂന്നാം ശക്തി ആകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് BJP യുടെ ബി ടീമായി മത്സരിക്കുന്നു.2018ൽ ബി ജെ പി അധികാരം പിടിച്ചെങ്കിലും വോട്ടിംഗ് ശതമാനം കുറവായിരുന്നു. ബിജെപി ക്ക് 43.59 ശതമാനം വോട്ട് ലഭിച്ചപ്പോൾ 42.22 ശതമാനം വോട്ട് ഇടത് പക്ഷത്തിന് ലഭിച്ചു. കോൺഗ്രസ് തകർന്നടിഞ്ഞതാണ് BJP ക്ക് തുണയായത്. ഇത്തവണ കോൺഗ്രസ് ഇടതുപക്ഷവുമായി ധാരണയിലാണ്.ഇതിൻ്റെ ഭയത്തിലാണ് പ്രേേദ്യാത് മാണിക്ക്യ ദേബർമൻ നേതൃത്യം നൽകുന്ന തിപ്രമോതയെന്ന ഗോത്രവർഗ പാർട്ടി. ഇവരുമായി സഖ്യത്തിനാണ് BJP ശ്രമിക്കുന്നത്. ഏപ്രിലിൽ ത്രിപ്പുര ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിപ്രമോത വലിയ ശക്തി തെളിയിച്ചിരുന്നു. അതിനാൽ ഗോത്രമേഖലയിലുള്ള 20 ഓളം സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. പാർട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനം ഒക്കെ പ്രഖ്യാപിച്ച് കഴിഞ്ഞു. ത്രിപുര ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിൽ ഭരണത്തിന് കീഴിലുള്ള പോലീസ് സേനക്കായി 6000 ലധികം യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഭൂമി ലഭിക്കാത്ത ജനങ്ങൾക്ക് ഭൂമിയുടെ അവകാശം നൽകും - ഗോത്ര സമൂഹ വികസനത്തിനായി വെൽഫെയർ ബോർഡ് 20000 പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയും തിപ്രമോത വാഗ്ദാനം ചെയ്തു. ശക്തമായ ചതുഷ്‌കോണ മത്സരത്തിൻ്റെ പ്രതീതിയാണ് സംസ്ഥാനത്തെങ്ങും.

 

അധികാരം നിലനിർത്താൻ ബി ജെ പിയും അധികാരത്തിലേക്ക് തിരിച്ചെത്താൻ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് സി പി എമ്മും നാടിളക്കിയുള്ള പ്രചാരണമാണ് നടത്തിയത്. എന്നാൽ, ബി ജെ പിയുടെയും ഇടതുസഖ്യത്തിൻ്റെയും പ്രചാരണത്തിന് കിടപിടിക്കുന്ന റാലികളും പൊതുസമ്മേളനങ്ങളുമാണ് തൃണമൂൽ കോൺഗ്രസ്സും ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന ആവശ്യമുയർത്തുന്ന പ്രാദേശിക പാർട്ടിയായ തിപ്രമോതയും സംഘടിപ്പിച്ചത്.. ത്രിപുരയിൽ ബി.ജെ.പി. ഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ചിരവൈരികളായിരുന്ന സി.പി.എമ്മും കോൺഗ്രസും സഖ്യത്തിലെത്തിയത്. അതുകൊണ്ടുതന്നെ ബി.ജെ.പി.ക്കിത് അഭിമാന പോരാട്ടമാണ്. പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറയുന്നു. 

  ബിനുപളളിമൺ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (10 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (10 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (10 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (10 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (10 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (12 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (12 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (13 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (14 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (14 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (14 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (14 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (15 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (15 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (15 hours ago)

Malayali Vartha Recommends