വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ച ഗായകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി മാറുന്നു

വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ച ഗായകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി മാറുന്നു.. പൂന്താനം ദിനാഘോഷത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന പരിപാടിയിലാണ് പൂന്താനം സ്വദേശിയായ റേഷൻകടക്കാരനായ തൊട്ടിക്കുളത്തില്‍ ഉമ്മര്‍ പാട്ട് പാടിയ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം.
കുഴഞ്ഞു വീണയുടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയായിരുന്നു പിന്നീട് മരണം സംഭവിച്ചത്. പാട്ടുപാടി അവസാനിക്കുമ്പോഴാണ് ഉമ്മർ കുഴഞ്ഞുവീണത്. ഇത് കണ്ടവർ ഉടനേ വേദിയിലേക്ക് ഓടി എത്തികയും ചെയ്തു.
നൂര്‍ജഹാന്‍ ഭാര്യയും ഷമീല, ഷമീമ, ഷമീന, സുമയ്യ എന്നിവർ മക്കളുമാണ്.പരിപാടിയിൽ ആസ്വാദകരായി എത്തിയവരിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടിയത്. ഉമ്മറിന് ഒരിക്കളകൂടി മലയാളി വാർത്തയുടെ ബാഷ്പാഞ്ജലി.
https://www.facebook.com/Malayalivartha