സുബിയുടെ മരണം വല്ലാതെ ഉലച്ചു... ആശുപത്രിയിൽ നിന്നിറങ്ങിയ കോട്ടയം നസീർ ആദ്യമായി മലയാളി വാർത്തയോട്

കോട്ടയം നസീർ ഇന്ന് ആശുപത്രി വിടും. നെഞ്ചുവേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോട്ടയം നസീർ ആശുപത്രി വിട്ടു. സുബി സുരേഷിന്റെ മരണത്തെത്തുടർന്ന് സുബിയുടെ സംസ്കാരം കഴിയുന്നത് വരെ സുബിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് കൂടെയുണ്ടായിരുന്ന നസീറിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആസുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ചെറിയ ബ്ളോക്ക് കണ്ടെത്തി. തുടർന്ന് ആൻജിയോപ്ളാസ്റ്റി നടത്തി. ഇപ്പോൾ ആരോഗ്യം പഴയനിലയിലായെന്നും വിശ്രമം ആവശ്യമുണ്ടെന്നും കോട്ടയം നസീർ മലയാളി വാർത്തയോട് പറഞ്ഞു. അതേ സമയം താൻ ഗുരുതരാവസ്ഥയിലെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയെന്നും അത് അടിസ്ഥാന രഹിതമാണെന്നും കോട്ടയം നസീർ മലയാളി വാർത്തയോട് പറഞ്ഞു.
സുബി സുരേഷുമായി വർഷങ്ങളായി അടുത്ത സൗഹൃദമാണ് കോട്ടയം നസീറിനുളളത്. അത് കൊണ്ട് തന്നെ സുവിയുടെ മരണം നസീറിന് ഏറെ ഹൃദയ വേദനയാണ് ഉണ്ടാക്കിയത്. സുബിയുടെ മരണാനന്തര ചടങ്ങുകളിലൊക്കെ നസീർ ഏറെ ദുഖിതനായിരുന്നു. തുടർന്നാണ് കോട്ടയം നസീറിന് നെഞ്ചുവേദനയുണ്ടായത്. ഏതായാലും ആരോഗ്യം വീണ്ടെടുത്ത നസീർ ഇന്ന് ആശുപത്രി വിടുമെന്ന സന്തോഷകരമായ വാർത്തയാണ് മലയാളിവാർത്ത പങ്ക് വച്ചത്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha