ക്ഷേത്ര പരിസരത്ത് കാവി കൊടിയും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചതിന് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാവിനിറം പാടില്ലെന്ന് പോലീസ് വിലക്കിയ ക്ഷേത്രത്തില്‍ കാവിയുടുത്ത് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിലാണ് കാവി മുണ്ടുടുത്ത് മുരളീദരന്‍ ദര്‍ശനത്തിനെത്തിയത്.. മന്ത്രിയെ സ്വീകരിച്ച ക്ഷേത്രഭാരവാഹികളും കാവി മുണ്ടുടുത്തതാണ് പങ്കെടുത്തതും.
ഉത്സവത്തിന്റെ ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് കാവി കൊടിയും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചതിന് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുതതിരുന്നു. കണ്ടാല്‍ അറിയാവുന്ന 58 പേരെ കേസില്‍ പ്രതികളാക്കുകയും ചെയ്തു. രാഷ്ട്രീയ സമത്വം പാലിക്കുന്ന നിറങ്ങളല്ലിതെന്ന് എന്നാരോപിച്ചായിരുന്നു പോലീസിൻറെ വിചിത്രമായ നടപടി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ വീടുകളില്‍ കയറി പോലീസ് അതിക്രമം നടത്തുകയും സ്ത്രീകളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് നാട്ടിൽ അരങ്ങേറിയത്.
ഈ പശ്ചാത്തലത്തിലാണ് വി മുരളീധരന്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുമായും പൂജാരിമാരുമായും അദ്ദേഹം സംസാരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എംആര്‍ ഗോപന്‍ എന്നിവര്‍ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.
കാവി നിറത്തോട് സംസ്ഥാന സര്‍ക്കാരിന് അസഹിഷ്ണുതയും അലര്‍ജിയുമാണെന്ന് മുരളീധരന്‍ പറഞ്ഞു. കാവി നിറം ഭാരതത്തിന്റെ സനാതന ധര്‍മ്മത്തിന്റെ പ്രതീകമാണെന്നും അതാണ് ദേശീയ പതാകയില്‍ അടക്കം പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കാവി വിലക്കിക്കൊണ്ടുള്ള നടപടി ആര് സ്വീകരിച്ചാലും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കിയാണ് മന്ത്രി മടങ്ങിയത്.
https://www.facebook.com/Malayalivartha