വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വയറ്റില്‍നിന്ന് കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് നൽകിയ അന്വേഷണ റിപ്പോര്‍ട്ട് വളരെ വിചിത്രം

കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വയറ്റില്‍നിന്ന് കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് നൽകിയ അന്വേഷണ റിപ്പോര്‍ട്ട് വളരെ വിചിത്രം. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്നാണ്
അന്വേഷണത്തിലെ കണ്ടെത്തൽ... 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താമരശേരി സ്വദേശിനി ഹർഷിന എന്ന വീട്ടമ്മയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രകിയ വിജയകരമായെങ്കിലും പിന്നീട് യുവതിക്ക് അസ്വസ്തതകൾ ഉണ്ടായി.പിന്നട് നടന്ന പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തുകയും ഇത് പുറത്തെടുക്കുകയും ചെയ്തത്. ഈ കത്രികയേ ചൊല്ലിയാണ് ഇപ്പോഴത്തെ തർക്കം. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുവതിയും കുടുംബവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സത്യഗ്രഹസമരം തുടരുന്നതിനിടെയാണ് കത്രിക മെഡിക്കൽകോളേജിലേതല്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും അന്ന് ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്റെ സഹായവും തേടിയിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അന്വേഷണത്തില്‍ അട്ടിമറി നടന്നെന്നു ഹര്‍ഷിന പറയുന്നു..മെഡിക്കല്‍ കോളേജില്‍ നിന്നല്ലെങ്കില്‍ എവിടെ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയത് എന്ന് പറയണം. ഇനി താന്‍ കത്രിക വിഴുങ്ങിയതാണെന്നാണോ അവര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയക്ക് ശേഷമാണു ശാരീരിക പ്രശനങ്ങള്‍ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു'.നീതി കിട്ടും വരെ പോരാടും തുടരുമെന്നും ഹര്‍ഷിന മലയാളി വാർത്തയോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രമല്ല കേരളത്തിനുപോലും നാണക്കേടാണ് ഈ സംഭവം..പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിലെ കത്രിക ഞങ്ങളുടേതല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞാൽ ആര് വിശ്വസിക്കാൻ..
https://www.facebook.com/Malayalivartha