വിവാഹ ധൂർത്തും സ്ത്രീധന പീഡനവും ഇല്ലായ്മചെയ്യാൻ പുതിയ ശുപാർശയുമായി സംസ്ഥാന വനിതാ കമ്മീഷൻ

വിവാഹ ധൂർത്തും സ്ത്രീധന പീഡനവും ഇല്ലായ്മചെയ്യാൻ പുതിയ ശുപാർശയുമായി സംസ്ഥാന വനിതാ കമ്മീഷൻ. കല്യാണപെണ്ണിന് 10 പവൻ
സ്വർണ്ണത്തിൽ കൂടുതൽ പാടില്ലെന്നാണ് കമ്മീഷന്റെ പുതിയ ശുപാർശകളിലൊന്ന്. ഒരു ലക്ഷം രൂപയെന്ന നിലയിലേക്ക് വിവാഹ സമ്മാനവും ചുരുക്കണം. കൂടാതെ കാല്‍ ലക്ഷം രൂപയില്‍ വധുവിന് ആവശ്യമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ ചുരുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.കൂടാതെ വിവാഹ ആര്‍ഭാടങ്ങളും ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കും കൗണ്‍സില്‍ നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി സർക്കാരിന് നൽകിയ ശുപാർശയിൽ പറയുന്നു.
. . കൗണ്‍സിലുകള്‍ നല്‍കാറുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സമുദായ സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മതിയാകുമോയെന്ന കാര്യത്തില്‍ കമ്മീഷന്തീ സംശയമുണ്ട്. . ശുപാർശകൾ സ്വാഗതാർഹമാണെന്നും എന്നാൽ പുതിയ ചട്ടം അനുശാസിക്കുന്നവർ ഇക്കാര്യത്തിൽ മാതൃക കാട്ടണമെന്നും വനിതാ കമ്മീഷൻമുൻ അംഗം ഡോ.ജെ പ്രമീളാദേവി മലയാളി വാർത്തയോട് പറഞ്ഞു.
വനിതാ- ശിശുക്ഷേമ വകുപ്പിനോട് സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള നിയമം കര്‍ശനമാക്കാനും വനിതാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha