സഭാരേഖകളിൽ നിന്നും നീക്കിയ കണ്ടോ?കുഴൽനാടനെ വെട്ടി;നിയമസഭയിൽ നടന്നതറിഞ്ഞോ? നാളെ മുതൽ കളി മാറും

ലൈഫ് മിഷന്‍ അഴമതി കേസില്‍ മുഖ്യമ്രന്തി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തിയ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കി. ഇ.ഡി കോടതിയില്‍ നല്‍കിയ എം.ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ സഭയില്‍ വായിച്ചിരുന്നു. ഇതില്‍ പറയുന്ന ആരോപണങ്ങളാണ് നീക്കിയത്.
സ്വപ്‌ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നത് അടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ച ഭാഗവും നീക്കം ചെയ്തു. സ്വപ്‌ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നത് അടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ച ഭാഗവും നീക്കം ചെയ്തു. ഇത് രേഖകളില്‍ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഈ നടപടി.
ചൊവ്വാഴ്ച ലൈഫ് മിഷനില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മാത്യൂ കുഴല്‍നാടന്‍ ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഉയര്‍ത്തി മുഖ്യമന്ത്രിയെ കടന്നാക്രമിച്ചിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ സഭയില്‍ വലിയ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു.
ഇതോടെ വിഷയം വീണ്ടും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്ന് വ്യക്തമായി. സ്പീക്കര്‍ മുഖ്യമന്ത്രിക്ക് വഴങ്ങി പ്രതിപക്ഷത്തിന്റെ അവകാശം ഇല്ലാതാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഏതായാലും ഇനി വരും ദിവസങ്ങളിൽ സഭ കൂടുതൽ പ്രക്ഷുബ്ദമാകും എന്ന കാര്യത്തിൽ തർക്കമില്ല.
ബിനുപളളിമൺ
https://www.facebook.com/Malayalivartha