സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു

മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെയും ദേവസ്വം മന്ത്രി വാസവൻറെയും നീക്കം പാളി. കേരള ഹൈക്കോടതിക്കെതിരെ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ച നീക്കമാണ് പാളിയത്. ദേവസ്വം മന്ത്രി വി.എൻ. വാസവൻറെ അറിവോടെയാണ് ബോർഡ് സുപ്രീം കോടതിയിലെത്തിയത്. എന്നാൽ ഒരൊറ്റ ചോദ്യം കൊണ്ട് സുപ്രീം കോടതി കേരള സർക്കാരിനെ വലിച്ചു കീറിയതോടെ മുഖ്യമന്ത്രി തന്നെ ഇടപെട്ട് തന്റെ പണി കളയരുതെന്ന് ദേവസ്വം മന്ത്രിക്ക് കർശന നിർദ്ദേശം നൽകി.
ദേവസ്വം സമ്പത്ത് കവർന്നെടുത്ത് പിണറായി സർക്കാരിന് ധൂർത്തടിക്കാൻ നൽകാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ നീക്കത്തിന് ഹൈക്കോടതി പുറപ്പെടുവിച്ച വിലക്ക് സ്റ്റേ ചെയ്യാനാണ് ഭക്തർ ദേവസ്വം ബോർഡിന് നൽകിയ ലക്ഷങ്ങൾ ഇറക്കി കേസ് കളിക്കാൻ ബോർഡ് തയ്യാറെടുത്തത്. ഇനി ഹർജി പിൻവലിച്ച് കണ്ടം വഴി ഓടും.
കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയാണ് അസാധാരണ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയത് . ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവർന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി.പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നത്. എന്നാൽ ഭരണഘടനയുടെ 226-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ മാറ്റി എഴുതാനാണ് കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തുന്നു.
ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ സി.വി. പ്രകാശിനെ ദേവസ്വം കമ്മിഷണറായി നിയമിച്ചത്. എന്നാൽ ദേവസ്വം ബെഞ്ചിന്റെ ഈ നടപടി ജുഡീഷ്യൽ അച്ചടക്കത്തിന്റെ ലംഘനമാണെന്ന ഗുരുതര ആരോപണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിന്റെ 13 ബി വകുപ്പിനെ സംബന്ധിച്ച് 2019 ൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് ഇപ്പോഴത്തെ ദേവസ്വം ബെഞ്ചിന്റെ ഉത്തരവെന്നും ബോർഡ് തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന് എതിരെയാണോ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജി ഫയൽ ചെയ്തിരിക്കുന്നത് എന്ന് സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രം നാഥും, പി.ബി. വരാലെയും അടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഇതോടെ പിണറായി ഭയന്നു.ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയിൽ പോയിട്ട് ഫലമില്ലെന്ന് പിണറായിക്കറിയാം. അതാണ് പിണറായി മന്ത്രി വാസവനെ കണ്ടം വഴി തുരത്തിയത് .
സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവർന്നത് എന്ന് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും, അഭിഭാഷകൻ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി. മറ്റ് മാർഗം ഇല്ലാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇരുവരും കോടതിയിൽ വ്യക്തമാക്കി.
എന്നാൽ കേസിൽ ഹൈക്കോടതിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കക്ഷിയാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും, കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ഓഡിറ്റ് ഡിപ്പാർട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടർമാർ, ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്ന ഉന്നതാധികാര സമിതി എന്നിവരെയാണ് കേസിൽ എതിർ കക്ഷികളായി വച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് എതിരെ യാതൊരു പരാമർശവും ഹർജിയിലില്ല.ഹൈക്കോടതിക്കെതിരെയാണ് പരാതി.
ദേവസ്വം ബോർഡും സർക്കാരും ദേവസ്വങ്ങളെ ധൂർത്തടിക്കാനുള്ള ഉപകരണമാക്കി മാറ്റിയപ്പോഴാണ് അവയ്ക്ക് നിരീക്ഷണം ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന് ഹൈക്കോടതി രൂപം നൽകിയത്. ഇതിന് ഭരണഘടനാ സാധുതയുണ്ട്.ഹൈക്കോടതിയുടെ അധികാരം സർക്കാരിന് കവർന്നെടുക്കാനാവില്ല.ദേവസ്വം കമീഷണർക്കാണ് ബോർഡിൻ്റെ ചുമതല. അത് ഹൈക്കോടതി തീരുമാനിച്ചാൽ സർക്കാരിന് എങ്ങനെ അടിച്ചു മാറ്റാൻ കഴിയും? ഈ ചോദ്യത്തിൻറെ ഉത്തരമാണ് സുപ്രീം കോടതിയിലുള്ള കേസ്.
മുഖ്യമന്ത്രി ഇടപെട്ടതോടെ തങ്ങൾ ഹൈക്കോടതിക്കെതിരെ കേസ് കൊടുത്തിട്ടില്ലെന്ന ന്യായീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള പൂർണ അധികാരം തങ്ങൾക്കാണെന്ന് മാത്രമാണ് സുപ്രീം കോടതിയിൽ പറഞ്ഞതെന്നാണ് വിശദീകരണം.
ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്തിനാണെന്ന ചോദ്യം കുറെ കാലമായി ഉയരുന്നുണ്ട്. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കിക്കൂടെ എന്ന് സുപ്രീംകോടതി വരെ ചോദിച്ചു. ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട ഹൈന്ദവ സമൂഹത്തിന്റെ ആവശ്യം സംസ്ഥാനത്ത് വീണ്ടും സജീവ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ക്ഷേത്രഭരണസമിതികളില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 2023ലായിരുന്നു ഇത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവ് ദീര്‍ഘകാലമായി ഹിന്ദുസമൂഹം ഉന്നയിക്കുന്ന ക്ഷേത്ര ഭരണം രാഷ്‌ട്രീയ വിമുക്തമാക്കണം എന്ന ആവശ്യത്തെ ശരിവെക്കുന്നതായിരുന്നു. . മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂക്കോട്ടു കാളികാവ് ദേവിക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളും സിപിഎമ്മിന്റെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ നേതാക്കളുമായവരെ ഉള്‍പ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യ വേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പി.എന്‍. ശ്രീരാമന്‍, പി. അനന്തനാരായണന്‍ എന്നിവര്‍ നല്‍കിയ കേസിലാണ് ഏറെ പ്രാധാന്യമുള്ളതും ഭക്തജനങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുമായ വിധി ഹൈക്കോടതിയില്‍നിന്നുണ്ടായത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും രാഷ്‌ട്രീയപാര്‍ട്ടികളില്‍പ്പെടുന്ന സജീവ പ്രവര്‍ത്തകരെ ഇനിമേല്‍ നിയമിക്കരുതെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ ഉണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദു ഭരിച്ചിരുന്നതിനാല്‍ താത്വികമായ ഒരു പ്രശ്‌നവും ഇവിടെ ഉത്ഭവിച്ചിരുന്നില്ല. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്ന നിയമസഭയുടെയും, മന്ത്രിസഭയുടെയും തുടര്‍ച്ചയായിരുന്നില്ല, 1950നു ശേഷമുള്ള നമ്മുടെ നിയമസഭകളും മന്ത്രിസഭകളും. ഹിന്ദു രാജാവിന്റെ കീഴില്‍ നിലനിന്നിരുന്ന ദേവസ്വം നിയമം അതേപടി മതേതര രാജ്യത്ത് തുടര്‍ന്നും നിലനിര്‍ത്തി എന്ന വിരോധാഭാസമാണ് ഇവിടെ നടന്നത്. ഇതിലൂടെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കാന്‍ നിരീശ്വരവാദികള്‍ക്കും ഇതര മതസമൂഹ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ക്കുപോലും കഴിയുന്നു.
നാളെ മുസ്ലിം ലീഗ് ഗവണ്‍മെന്റിന് ദേവസ്വം ഭരണം നിയന്ത്രിക്കാനും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കാനും കഴിയും. ദേവസ്വം നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഹിന്ദുമന്ത്രിമാരും ഹിന്ദുഎംഎല്‍എമാരും തെരഞ്ഞെടുക്കണമെന്ന് മാത്രമേ ചേര്‍ത്തിട്ടുള്ളൂ. നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും മുന്നണികളും രാഷ്‌ട്രീയ നേതാക്കളുമാണ് എന്നതാണല്ലോ കേരളത്തിലെ ഭരണ വ്യവസ്ഥ. ദേവസ്വം ഭരണം, ദേവസ്വം സ്വത്ത് നിയന്ത്രണം, ദേവസ്വം പണം ചെലവഴിക്കല്‍ ഇതെല്ലാം നിരീശ്വരവാദ മതേതരവാദ സര്‍ക്കാര്‍ പ്രതിനിധികളാണ് ഇന്ന് തീരുമാനിക്കുന്നത്. മതേതര സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നതും നിരീശ്വരവാദ സര്‍ക്കാര്‍ ഈശ്വരീയമായ കാര്യങ്ങളില്‍ ഇടപെടുന്നതും ഭൂഷണമാണോ എന്ന ചോദ്യത്തിന് കേരളത്തില്‍ ഉത്തരമില്ല.
പണ്ഡിതന്മാരും ബുദ്ധിജീവികളും ഭരണകര്‍ത്താക്കളും, ഈ ചോദ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ക്ഷേത്ര വിശ്വാസി അല്ലാത്തയാള്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡണ്ടും പ്രതിനിധികളുമായി വരുന്ന കേരളത്തില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനുമാവില്ല. ഇതര മതസമൂഹങ്ങളുടെ സ്വത്തുക്കളും ആരാധനാലയങ്ങളും ഭരിക്കുന്നതിനുള്ള അവകാശ അധികാരങ്ങള്‍ അവരില്‍ തന്നെ നിക്ഷിപ്തമാക്കുന്ന സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്ര ഭരണം മാത്രം സര്‍ക്കാരില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നു എന്ന വിരോധാഭാസമാണ് തുടരുന്നത്. ദേവസ്വം നിയമം രൂപീകരിച്ച് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്ന നാള്‍ മുതല്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ക്ഷേത്രം ഭരിക്കുന്നത്. ഹിന്ദു നാമധാരികളായ രാഷ്‌ട്രീയക്കാരെ മുന്‍നിര്‍ത്തി ഭരണ നിയന്ത്രണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആജ്ഞകളാണ് അനുസരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര ബോഡി ആണെങ്കിലും ദേവസ്വം ഭരണാധികാരികളായി വരുന്നവര്‍ സ്വതന്ത്രരല്ല. സത്യസന്ധരും, ഭരണ നൈപുണ്യമുള്ളവരും, ഈശ്വര വിശ്വാസികളുമായ വ്യക്തികളെ ദേവസ്വം ബോര്‍ഡുകളുടെ ഭരണസാരഥ്യം ഏല്‍പ്പിക്കാന്‍ മന്നത്തിനും, ആര്‍.ശങ്കറിനും ശേഷം ആരും ഇതുവരെ തയ്യാറായിട്ടില്ല. രാഷ്‌ട്രീയ വിമുക്തമായ, ഭക്തജന പ്രാതിനിധ്യമുള്ള ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മീഷന്‍, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍, വിവിധ വിധികള്‍ പ്രസ്താവിച്ച ഹൈക്കോടതി ജസ്റ്റീസുമാര്‍ ഇവരുടെയെല്ലാം നിര്‍ദ്ദേശങ്ങളെ ഇക്കാലമത്രയും അവഗണിച്ചത് കേരളം ഭരിച്ച ഇടതു വലതു സര്‍ക്കാരുകളാണ്.
1954ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ഭരണത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണാധികാരങ്ങള്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 1955ലെ വഖഫ് ആക്ട് ഭേദഗതിയിലൂടെ നീക്കംചെയ്ത സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭാരതത്തിലെ കത്തോലിക്ക സഭയുടെ സ്വത്ത് ദേശീയ സഭയുടെ കീഴിലാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ആയിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയത് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷ സര്‍ക്കാരാണ് എന്നതും പ്രത്യേകമായി കാണേണ്ടതാണ്. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ ഉയര്‍ന്നു വരുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് ചരിത്രപരമായ കോടതി വിധി.
ക്ഷേത്രഭരണം സര്‍ക്കാര്‍ അല്ല നടത്തുന്നത് എന്ന് വാദിക്കുന്നവര്‍ പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നത് പോലെയാണ്. ഞാനല്ല ഭരണം നടത്തുന്നത്, എന്റെ മാനേജരാണ് എന്ന് പറയുന്ന കമ്പനി ഉടമയെ പോലെയാണ് സര്‍ക്കാരിന്റെ വാദത്തെ ഹിന്ദു സമൂഹത്തിന് കാണാന്‍ കഴിയുന്നത്. ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രങ്ങളുടെ എല്ലാ വരുമാനവും സ്വത്തും കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം. ബോര്‍ഡിനെ നിയമിക്കുന്നതും ഭരിക്കുന്നതും കണക്കുകള്‍ നോക്കുന്നതും സര്‍ക്കാരാണ്. ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ ഗവണ്‍മെന്റ് പ്രതിനിധിയായ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധി ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. മതേതര ഗവണ്‍മെന്റാണ് ക്ഷേത്രം ആരു ഭരിക്കണം, എങ്ങനെ ഭരിക്കണം, വരുമാനം എന്തു ചെയ്യണം, ഏത് ബാങ്കില്‍ നിക്ഷേപിക്കണം, എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ ഭരണ നിയന്ത്രണാധികാരമുള്ള ഒരംഗത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, അധികാരവും ഭക്തജനങ്ങള്‍ക്കില്ല. രാഷ്‌ട്രീയ പ്രതിനിധികളായ ഹിന്ദുമന്ത്രിമാരും, ഹിന്ദു എംഎല്‍എമാരുമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. വിശ്വാസിയുടെ ഏക അവകാശം കാണിക്കയില്‍ പണം നിക്ഷേപിക്കുക എന്നതു മാത്രമായി.
പല കാലഘട്ടങ്ങളിലും പല കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം അക്കൗണ്ട് സഹകരണ സംഘങ്ങളിലും സര്‍ക്കാര്‍ ട്രഷറിലും അടയ്‌ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതെല്ലാം തടസ്സപ്പെട്ടിരുന്നു. ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ദേവസ്വം ഫണ്ട് പൊതു ഉപയോഗത്തിനും സര്‍ക്കാരിനും വായ്പയായി നല്‍കണമെന്ന് പ്രസ്താവന ഇറക്കുകയും പിന്നാലെ പമ്പയില്‍ സഹകരണ ബാങ്ക് സ്ഥാപിച്ചതും. പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനും ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടപ്പിക്കാന്‍ നിഗൂഢ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടയ്‌ക്കുന്നതിലൂടെ ദേവസ്വം വരുമാനം സര്‍ക്കാരിന് ചെലവഴിക്കാന്‍ സര്‍വ്വസ്വാതന്ത്ര്യം ലഭ്യമാകുന്ന സ്ഥിതിവിശേഷം കൈവരും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം ഫണ്ട് മുന്‍പ് അഴുക്കുചാല്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചതും, ദുരിതാശ്വാസ ഫണ്ടിനത്തില്‍ കോടികള്‍ വകമാറ്റി സര്‍ക്കാരിന് നല്‍കിയതും കോടതി ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.
ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഭരണ നിയന്ത്രണത്തില്‍ കൊണ്ടുവന്നതിലൂടെ ഭരണ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ക്ക് സഹസ്രകോടികളാണ് ചെലവഴിക്കപ്പെടുന്നത്. ശമ്പളം, ആനുകൂല്യം, യാത്ര, ഓഫീസ്, വീട്, കാറ്, മറ്റ് ഉപയോഗങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ മേജര്‍ ക്ഷേത്രങ്ങളില്‍ പോലും വരവില്‍ ചെലവ് കഴിച്ചാല്‍ മിച്ചം ഇല്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശബരിമല വരുമാനം ഈ വര്‍ഷം റെക്കോര്‍ഡില്‍ എത്തിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നു എന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. ദേവസ്വം ബോര്‍ഡിന് നിലവില്‍ നല്‍കിവരുന്ന തുക ഒരു കോടി രൂപയാണ്. 80 ലക്ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്. 20 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിനുമാണ് നല്‍കുന്നത്. 1816ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭീമമായ ദേവസ്വം സ്വത്ത് വകകള്‍ക്ക് നല്‍കിവരുന്ന അത്യന്തം തുച്ഛമായ പ്രതിഫലം എന്നനിലയിലാണിതെന്നത് വിസ്മരിക്കുന്നു.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ കയ്യേറുന്ന ശൈലിയാണിതുവരെ പിന്തുടര്‍ന്നിരുന്നതെങ്കില്‍, ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് തന്നെ നേരിട്ട് അന്യാധീനപ്പെടുത്തുകയാണ്. സെന്റിന് കോടികള്‍ വിലമതിക്കുന്ന ക്ഷേത്ര ഭൂമിയില്‍ പെട്രോള്‍ ബങ്ക് സ്ഥാപിക്കാന്‍ ധാരണാ പത്രം ഒപ്പിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. വടക്കന്‍ കേരളത്തില്‍ ക്ഷേത്രഭൂമികള്‍ക്ക് അദാലത്തിലൂടെ പട്ടയം നല്‍കി കയ്യേറ്റക്കാര്‍ക്ക് തീറെഴുതിയത് അടുത്തകാലത്താണ്. ക്ഷേത്രവും, ക്ഷേത്രഭൂമികളും, ക്ഷേത്രസ്വത്തുക്കളും യാതൊരു മാനദണ്ഡവും പാലിക്കാതെ അന്യാധീനപ്പെടുത്തുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ മത്സരിക്കുന്നു. ക്ഷേത്ര സ്വത്ത് വിവിധ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുകയും, ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുകയും, ക്ഷേത്ര ഭരണം കുത്സിത മാര്‍ഗത്തിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ തങ്ങളാണ് ക്ഷേത്രങ്ങളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് കഴിയണമെന്ന് ഹൈന്ദവ സംഘടനകൾ പറയുന്നു.
കൂനിൻമേൽ കുരു എന്നതുപോലെയാണ് ദേവസ്വം തീരുമാനത്തെ പിണറായി കാണുന്നത്. പഴയതുപോലെ പിണറായിക്ക് ഹൈക്കോടതിയിൽ ആവശ്യാനുസരണം ബന്ധങ്ങളില്ല ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആകട്ടെ അഡ്വക്കേറ്റ് ജനറലിനോട് പോലും സൗഹൃദം പുലർത്താത്തയാളാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് സർക്കാരിന് കീഴിലുള്ള ദേവസ്വം ബോർഡ് ഹൈക്കോടതിക്കെതിരെ ഹർജി നൽകിയത്. ഒരു സർക്കാർ സ്ഥാപനവും ചെയ്യാത്ത എടുത്തു ചാട്ടമാണ് ഇത് . ആഭ്യന്തരവകുപ്പിന് കീഴിലുള്ള അഡീഷണൽ സെക്രട്ടറി തീർച്ചയായും ഇടതുപക്ഷക്കാരനായിരിക്കും. എന്നിട്ടും ഹൈക്കോടതി തീരുമാനത്തെ സർക്കാർ എതിർത്തതിലാണ് എല്ലാവർക്കും അത്ഭുതം. ഇതിന് പിന്നിൽ സി.പി.എമ്മിൽ നിലനിൽക്കുന്ന ഗ്രൂപ്പിസമാണെന്നും പറയുന്നുണ്ട്. സെക്രട്ടേറിയറ്റിൽ ഇടതൻമാർ ചേരിതിരിഞ്ഞ് അടിക്കുകയാണ്.
ഏതായാലും ഹൈക്കോടതിയോട് കളിച്ചാൽ അതിന്റെ ഫലം പിണറായിക്ക് നന്നായി അറിയാം. അതിനാൽ കളിക്കാൻ പിണറായി നിൽക്കില്ല.
https://www.facebook.com/Malayalivartha