അബുദാബിയില്‍ വന്‍ മയക്കുമരുന്നു വേട്ട നാലുപേര്‍ പിടിയില്‍
അബുദാബി പോലീസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. \'വുഡന്‍ ഡോര്‍സ്\' എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ദുബായ്, കുവൈത്ത് പോലീസുകളുടെ സഹായത്തോടെ മയക്കുമരുന്ന് സംഘത്തെ കുടുക്കിയത്. മരവാതിലുകള്ക്കകത്ത് നിറച്ച നിലയില്‍ രാജ്യത്ത് കടത്തിയ മയക്കുമരുന്നകളാണ് പിടികൂടിയത്. അബുദാബി പോലീസ് കണ്ടെടുത്ത ഗുളികകള്‍ വിപണിയില്‍ കാല് ബില്യണ്‍ ദിര്‍ഹം വിലമതിക്കുന്നതാണ്. വിദേശത്തേക്ക് കടത്താനായാണ് ഇവ അല്‍ഐനിലെ ഒരു വീട്ടിലും വെയര്ഹൗസിലുമായി സൂക്ഷിച്ചിരുന്നത്. പ്രതികള്‍ നാലുപേരും അറബ് വംശജരാണ്.
രണ്ടുപ്രതികളെ അല്‍ ഐനില്‍ നിന്ന് അബുദാബി പോലീസും മറ്റു രണ്ടുപേരെ ദുബായില്‍ നിന്നുമാണ് പിടികൂടിയത്. കുവൈത്ത് അധികൃതരുടെ സഹായത്തോടെ ദുബായ് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ പന്ത്രണ്ടായിരത്തോളം മയക്കുമരുന്ന ഗുളികകള്‍ പിടിച്ചെടുക്കാനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha