Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് ഉദ്ഘാടനം ചെയ്യും...

25 SEPTEMBER 2018 03:52 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയുടെ അഭിമാന പദ്ധ്വതിയായ മക്കാ - മദീനാ ഹറമൈന്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ന് ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ഡോ. നബീല്‍ അല്‍ആമൂദി ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മുന്നോട്ടുവന്നതിലും പദ്ധതിക്ക് വേണ്ട നിര്‍ലോഭമായ സഹായങ്ങള്‍ നല്‍കിയതിനും ഗതാഗതമന്ത്രി സല്‍മാന്‍ രാജാവിന് നന്ദി രേഖപ്പെടുത്തി. മുഴുവന്‍ സ്വദേശികള്‍ക്കും അഭിമാനിക്കാവുന്ന പദ്ധതിയാണിത്.

ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ അതിമഹത്തുമാണ്. വിഷന്‍ 2030 ന്റെ ഭാഗമായി തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനാല്‍ മികച്ച സേവനം നല്‍കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.. മേഖലയിലെ ആദ്യത്തെ ഇലക്ട്രിക് എക്‌സ്പ്രസ് ടെയിന്‍ പദ്ധതിയാണ് അല്‍ഹറമൈന്‍ റെയിവേയെന്ന് പൊതുഗതാഗത അതോറ്റി മേധാവി ഡോ.റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. 450 മീറ്ററാണ് നീളം.

ഇരട്ടപാതകളോട് കൂടിയ പദ്ധതിക്ക് കീഴില്‍ മക്ക, ജിദ്ദ, ജിദ്ദ വിമാനത്തവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലായി അഞ്ച് സ്‌റ്റേഷനുകളുണ്ട്. ട്രെയിന്‍ വേഗത മണിക്കൂറില്‍ 300 കിലോമീറ്ററാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആദ്യഘട്ടം ഭൂമി നിരപ്പാക്കുന്നത് അടക്കമുള്ള ഉപരിതല ജോലികളായിരുന്നു. 138 പാലങ്ങളും 850 കനാലുകളും നിര്‍മിച്ചു. റെയില്‍വേ കടന്നുപോകാന്‍ 150 ദശലക്ഷം ക്യുബിക് മീറ്റര്‍ മണല്‍, പാറകള്‍ നീക്കം ചെയ്തു. ദേശീയ, അന്താരാഷ്ട്ര അലയന്‍സ് കമ്പനികളാണ് ഈ ഘട്ടം നടപ്പിലാക്കിയത്. രണ്ടാംഘട്ടം നാല് സ്‌റ്റേഷനുകളുടെ നിര്‍മാണമായിരുന്നു. ഇസ്‌ലാമിക വാസ്തുശില്‍പ ചാരുതയിലാണ് ഒരോ സ്‌റ്റേഷനുകളും നിര്‍മിച്ചിരിക്കുന്നത്. ജിദ്ദ വിമാനത്താവള സ്‌റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുക, സിഗ്‌നള്‍, കണ്‍ട്രോള്‍, ടിക്കറ്റിങ്, കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യലും ഘടിപ്പിക്കലുമായിരുന്നു മൂന്നാംഘട്ടം.

എക്‌സ്പ്രസ് ട്രെയിന്‍ ഓപറേഷന്‍ രംഗത്ത് വിദഗ്ധരായ സ്പാനിഷ് കമ്പനിയായിരിക്കും 12 മാസം ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുക. പദ്ധതിക്കാവശ്യമായ വൈദ്യുതി ഒരുക്കിയിട്ടുണ്ട്. ഇതിനായി റെയില്‍വേ കടന്നുപോകുന്ന റൂട്ടില്‍ ആറു വൈദ്യുതി സ്‌റ്റേഷനുകള്‍ നിര്‍മിച്ചിട്ടുണ്ട്. 35 ട്രെയിനുകളാണ് പദ്ധതിക്ക് കീഴിലുണ്ടാകുക. ഒരോന്നിലും 417 സീറ്റുകളുണ്ട്. സുഗമമായ യാത്രക്ക് വേണ്ട നുതനമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ട്രെയിനികത്തുണ്ട്. ഉദ്ഘാടന വേളയില്‍ അമീറുമാര്‍, മന്ത്രിമാര്‍, ദേശീയ, അന്തരാഷ്ട്ര രംഗത്ത് അറിയപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍, നിക്ഷേപകര്‍, പദ്ധതി നടപ്പിലാക്കിയ കമ്പനി പ്രതിനിധികള്‍ തുടങ്ങിയ പങ്കെടുക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends