എണ്ണവില കുറയുന്നതിനാല്‍ ഗള്‍ഫ് നാടുകള്‍ ആശങ്കയില്‍
ക്രൂഡ് ഓയിലിന്റെ വിലയിടിവ് മാസങ്ങളായി തുടരുന്നത് ഗള്‍ഫ് നാടുകളില്‍ ചെറിയ ആശങ്ക സൃഷ്ടിക്കുന്നു. ഭാവിയിലെ വികസനപ്രവര്‍ത്തനങ്ങളെ ഈ വിലയിടിവ് ബാധിച്ചേക്കും എന്നതാണ് പ്രധാന ആശങ്ക. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഗള്‍ഫ് നാടുകളില്‍ പെട്ടെന്ന് നിഴലിക്കില്ലെങ്കിലും ഭാവിയിലെ ആസൂത്രണങ്ങള്‍ക്കും ബജറ്റ് തയ്യാറാക്കുന്നതിലും വിലയിടിവ് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധന്മാര് ചൂണ്ടികാട്ടുന്നു.
2014 ജൂണില്‍ ബാരലിന് 112 ഡോളറായിരുന്ന ക്രൂഡോയിലിന്റെ വില ഇപ്പോള്‍ 81 മുതല്‍ 83 ഡോളര്‍വരെയായി. ഇതി ഇനിയും താഴുമെന്നാണ് സൂചന. ബാരലിന് 75 ഡോളര്‍വരെ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തില്‍ എണ്ണ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്തി നില്ക്കുന്ന സൗദി അറേബ്യ ഉള്പ്പെടുയളള എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇത് ഭാവിയില്‍ പ്രിതസന്ധി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒമാന്‍ കമ്പനികളെയും എണ്ണയുടെ വിലയിടിവ് ആശയങ്കയിലാക്കിയിട്ടുണ്ട്. ഇതിനകം തന്നെ വിമാനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലയില്‍ 20 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമാന യാത്രക്കൂലി കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും അമേരിക്കന്‍ ബദല്‍ ഊര്‍ജ്ജോത്പാദനം വര്‍ധിപ്പിച്ചതുമാണ് ഇപ്പോഴത്തെ വിലയിടിവിന് പ്രധാനകാരണമായി കണക്കാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha