സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ മരണപ്പെടുന്നവരില്‍ ഏറെയും മലയാളികള്‍
സൗദി അറേബ്യയില്‍ കഴിഞ്ഞവര്‍ഷം ആക്രമണത്തില്‍ മരിച്ചവരില്‍ 21 ശതമാനം ഇന്ത്യന്‍ പൗരന്മാരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വിദേശികള്‍ ഇരകളായ അക്രമസംഭവങ്ങളുടെ കണക്കാണിത്. ആശുപത്രികളില്‍ നിന്നുള്ള കണക്കനുസരിച്ച് ഒക്ടോബര്‍ 24ന് അവസാനിച്ച വര്‍ഷം 1760 വിദേശികളാണ് കുറ്റകൃത്യങ്ങളില്‍പ്പെട്ട് മരണപ്പെട്ടത്. ഇതില്‍ 372 പേരാണ് ഇന്ത്യക്കാര്‍.
47 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഭവങ്ങളില്‍ ഇരയായിട്ടുള്ളവര്‍. ഇന്ത്യക്ക് പിന്നിലാണ് പാകിസ്താന് (257 പേര്). എത്യോപ്യക്കാരും ബംഗ്ലാദേശുകാരും ആണ് ലിസ്റ്റില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. മൊത്തം 5416 പേരാണ് അക്രമങ്ങളില്‍പ്പെട്ട് ആശുപത്രികളില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha