സൗദി അറേബ്യയില്‍ അഞ്ചുപേരെ വെടിവെച്ച് കൊന്ന കേസില്‍ ആറുപേര്‍ പോലീസ് പിടിയില്‍
സൗദി കിഴക്കന്‍ പ്രവിശ്യയില്‍പ്പെടുന്ന അല്‍ഹസ പ്രദേശത്താണ് അജ്ഞാതരായ അക്രമി സംഘത്തിന്റെ വെടിയേറ്റ് അഞ്ചുപേര്‍ തത്ക്ഷണം കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. കാറില്‍വന്ന മുഖംമൂടിസംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവം തീവ്രവാദ സ്വഭാവത്തോട് കൂടിയുള്ളതാണെന്നും പിടികൂടിയ ഒമ്പതുപേര്‍ക്ക് അതിക്രമത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാവിഭാഗം വക്താവ് വെളിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ റിയാദ് മേഖലയിലെ ശഖരയിലും കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലും നടത്തിയ ഓപ്പറേഷനുകളിലൂടെയാണ് പ്രതികള്‍ പിടിയിലായത്. ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha