വിദേശത്ത് പഠിക്കാന്‍ സ്കോളര്‍ഷിപ്പ് വാങ്ങിയ ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി
വിദേശത്ത് പഠിക്കാനുള്ള സ്കോളര്‍ഷിപ്പ് വാങ്ങിയതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. തെക്കന്‍ സൗദിയിലെ ജസന് ഗ്രാമത്തിലാണ് സംഭവം. വിദേശത്ത് പഠിക്കാന്‍ സൗദി അറേബ്യ വിദ്യാഭ്യാസ വകുപ്പ് നല്കിയ സ്കോളര്‍ഷിപ്പ് സ്വീകരിച്ചതിനാണ് ഇയാള്‍ തന്റെ ആദ്യ ഭാര്യയെ മൊഴിചൊല്ലിയത്. വീട്ടുകാര്‍ വിഷയം പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഭാര്യയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇവര്‍ക്ക് ഒരു കുഞ്ഞുണ്ട്.
പടിഞ്ഞാറന്‍ യൂറോപ്പ്, യു.എസ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കാനായി സൗദി അറേബ്യ വിദ്യാഭ്യാസ അധികൃതര്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാറുണ്ട്. ഭര്‍ത്താവിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. സ്ത്രീ ഭര്‍ത്താവിനൊപ്പം കഴിയാതെ പഠനത്തിനെന്ന പേരില്‍ വിദേശത്ത് പോകുന്നത് ശരിയല്ലെന്ന് ഒരു ഭാഗവും, ഭര്‍ത്താവ് അയാളെപ്പറ്റി മാത്രേ ചിന്തിക്കുന്നുള്ളെന്നും ഭാര്യയുടെ സ്വപ്നങ്ങളെയും നല്ല ഭാവിയേയും പറ്റി അയാള്‍ ചിന്തിക്കുന്നില്ലെന്നും മറ്റൊരു കൂട്ടരും ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha