Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കുവൈറ്റിലും ഇനി നീതിന്യായ രംഗത്ത് വനിതാ സാന്നിധ്യം

08 NOVEMBER 2014 10:33 AM IST
മലയാളി വാര്‍ത്ത.

രാജ്യത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് 22 മഹിളകള്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരുടെ കുപ്പായമണിഞ്ഞു.
22 വനിതാ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് യൂസുഫ് അല്‍മുതവ്വ, ചീഫ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ ദഹ്രാര്‍ അല്‍അസൂസി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വനിതാ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തോടെ രാജ്യചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ നിയമിക്കപ്പെടാനുള്ള സാധ്യതയും തുറന്നിരിക്കുകയാണ്.
 2012 സെപ്റ്റംബറിലാണ് നീതിന്യായരംഗത്തെ പുരുഷ മേധാവിത്വത്തിന് വിരാമമിട്ട് സ്ത്രീകള്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പുതിയ തുടക്കം കുറിച്ചത്. മുമ്പ്, പലതവണ ഈ വിഷയം പരിഗണനക്ക് വന്നിരുന്നെങ്കിലും ഇസ്ലാമിക നിയമത്തില്‍ ഇതിന് പ്രാബല്യമില്ലെന്ന വാദത്തിന് മുന്‍ഗണന ലഭിച്ചതോടെ യാഥാര്‍ഥ്യമായിരുന്നില്ല. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കുന്നതിനുള്ള ന്യായമൊന്നും കാണുന്നിലെന്ന്് ഇസ്ലാമിക കാര്യ മന്ത്രാലയം ഫത്വ നല്‍കിയതോടെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അനുമതി നല്‍കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പുതന്നെ വനിതാ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും ഇസ്ലാമിസ്റ്റ് എം.പിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാകാതെ നീളുകയായിരുന്നു. എന്നാല്‍, അടുത്തിടെ നീതിന്യായ മന്ത്രിയായി ചുമതലയേറ്റ യഅ്ഖൂബ് അല്‍സാനിഇന്റെ കര്‍ശനനിലപാടാണ് ഇപ്പോള്‍ വനിതാ പ്രോസിക്യൂട്ടര്‍മാരുടെ നിയമനം യാഥാര്‍ഥ്യമാക്കിയത്. ഇസ്ലാമിസ്റ്റ് എം.പിമാരുടെ പ്രതിഷേധം വകവെക്കാതെ കഴിഞ്ഞയാഴ്ചയാണ് മന്ത്രി ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചത്. തീരുമാനത്തിനെതിരെ ഇസ്ലാമിസ്റ്റ് എം.പിമാര്‍ കടുത്ത വിമര്‍ശവുമായി രംഗത്തത്തെിയിട്ടുണ്ട്. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ രീതിയില്‍ രാജ്യത്ത് വനിതാ ന്യായാധിപരെ നിയമിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഹമൂദ് അല്‍ഹംദാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends