ഇന്ത്യ യുഎഇ വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ചനടത്തി
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തി. അബൂദബിയിലത്തെിയ സുഷമ സ്വരാജിനെയും സംഘത്തെയും ശൈഖ് അബ്ദുല്ല സ്വീകരിച്ചു. സുഷമ സ്വരാജിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സംഭാവനകള്‍ ചെയ്യുമെന്ന് ശൈഖ് അബ്ദുല്ല പ്രത്യാശ പ്രകടിപ്പിച്ചു. സമസ്ത മേഖലകളിലും സഹകരണം ശക്തമാക്കുന്നതിനുള്ള നടപടികളും ഉഭയകക്ഷി ബന്ധവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. മന്ത്രി സുഷമ സ്വരാജിന്റെ ബഹുമാനാര്‍ഥം ശൈഖ് അബ്ദുല്ല വിരുന്നും ഒരുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha