2022 ലോകകപ്പ് ഖത്തര്‍ അഴിമതി കാട്ടിയില്ലെന്ന് ഫിഫ റിപ്പോര്‍ട്ട്
2022ലെ ലോക കപ്പ് ഫുട്ബോളിന് ആതിഥ്യമരുളാനുള്ള അവസരം നേടുന്നതിന് ഖത്തര്‍ അഴിമതി കാട്ടിയെന്ന ആരോപണം ഫിഫ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. 2018ലെ ലോക കപ്പിന് റഷ്യയും 2022ലെ ലോക കപ്പിന് ഖത്തറും അനുകൂലമായി വോട്ടുകള്‍ നേടിയത് അഴിമതിയിലൂടെയാണെന്നതിന് ഒരു തെളിവും കണ്ടെത്താനായില്ലെന്ന് ഫിഫ എത്തിക്സ് ജഡ്ജ് ജൊആച്ചിം എക്കര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
2018/2022 ലോക കപ്പ് ബിഡ് സംബന്ധിച്ച അന്വേഷണം ഫിഫ എത്തിക്സ് കമ്മിറ്റി അവസാനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെ 2022ലെ ലോക കപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്ന കാര്യം ഉറപ്പായി. സമയം സംബന്ധിച്ച് മാത്രമാണ് ഇനി ആശയക്കുഴപ്പം ബാക്കിയുള്ളത്. 2010 ഡിസംബറിലാണ് ലോക കപ്പ് ആഥിത്യത്തിന് വേണ്ടിയുള്ള വോട്ടിങ് നടന്നത്.
അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ ഫിഫ ഭരണ സമിതി സ്വാഗതം ചെയ്തു. 2018ലെയും 2022ലെയും ലോക കപ്പിനുള്ള ഒരുക്കങ്ങളുമായി ഫിഫ മുന്നോട്ട് പോകുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണ റിപോര്‍ട്ടിനെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് ഖത്തര്‍ ലോക കപ്പ് സംഘാടക സമിതി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha