Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായ്ഗവണ്‍മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ്; ഹാട്രിക് അടിച്ച് മലയാളി

19 DECEMBER 2018 01:02 PM IST
മലയാളി വാര്‍ത്ത

ഈ വർഷത്തെ ദുബായ് ഗവണ്‍മെന്റിന്റെ തഖ്‌ദീർ അവാർഡ് തുടർച്ചയായി മൂന്നാം വര്‍ഷവും മലയാളിയുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി സ്വന്തമാക്കി.

തൊഴിലാളികളുടെ അവകാശ സംരക്ഷണം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കി ദുബായ് ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് തഖ്‌ദീർ അവാർഡ്. ഇതാണിപ്പോൾ അരോമ തുടർച്ചയായി മൂന്നാം തവണയും സ്വന്തമാക്കിയിരിക്കുന്നത്.

ദുബായ് മെയ്ദാൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാജകുടുംബാംഗം ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് അരോമ ഉടമയായ കൊല്ലം സ്വദേശിയായ പി കെ സജീവ് അവാര്‍ഡ് ഏറ്റുവാങ്ങി.

തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ സൗഹൃദ പൂര്‍ണമായ അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്തുമെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പി. കെ സജീവ് പറഞ്ഞു.

ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകര്തൃത്വത്തിലും, മാർഗ്ഗനിര്ദേശത്തിലുമാണ് ദുബായ് ഗവണ്മെന്റ് തഖ്‌ദീർ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷാ, ശമ്പള കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധിച്ചാണ്, ദുബായ് ഗവണ്‍മെന്റ് തഖ്ദീര്‍ അവാര്‍ഡ് നല്‍കുന്നത്.

എന്‍ജിനീയര്‍ കൂടിയായ സജീവ് , 1998 ലാണ് അരോമ ആരംഭിച്ചത്. ഇന്ത്യക്കാരടക്കം എട്ടു രാഷ്ട്രങ്ങളില്‍ നിന്നുള്ള 3500ലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. രണ്ടു സിനിമകളുടെ നിര്‍മാതാവ് കൂടിയാണ് പി കെ സജീവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (29 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (42 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (53 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (58 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends