ദുബായില്‍ ആയിരം തൊഴിലാളികള്‍ ചേര്‍ന്ന് ദേശീയപതാക തീര്‍ത്തു
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള ദേശീയ ദിനാഘോഷങ്ങള്‍ക്ക് ദുബായില്‍ വര്‍ണശബളമായ തുടക്കം. സബീല്‍ പാര്‍ക്കില്‍ തൊഴിലാളികളെ അണിനിരത്തി മനുഷ്യ പതാക തീര്ത്തുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. നാല് നിറങ്ങളിലായി ക്രമപ്രകാരം അണിനിരന്ന ആയിരം തൊഴിലാളികളാണ് ദേശീയ ഐക്യം സൂചിപ്പിക്കുന്ന പതാകയുടെ ഭാഗമായത്.
നിശ്ചിത നിറങ്ങളിലുള്ള തൊപ്പികളും ടീ ഷര്‍ട്ടുകളും ധരിച്ചെത്തിയ തൊഴിലാളികള്‍ സബീല്‍ പാര്‍ക്കിന്റെ മധ്യത്തില്‍ പതാകയുടെ മാതൃകയില്‍ അണിനിരക്കുകയായിരുന്നു. പങ്കാളികളായവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഘോഷവേളയില്‍ തൊഴിലാളികളിലേക്കുകൂടി സന്തോഷം പകരുകയെന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. തൊഴിലാളികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തും.
ക്രീക്കിനടുത്തുള്ള ക്യാമല്‍ പാര്‍ക്കില്‍ ഡിസംബര്‍ രണ്ടിന് നടക്കുന്ന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ അവസാനിക്കുക.
https://www.facebook.com/Malayalivartha