ദുബായ് മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി സ്മാര്‍ട് കിയോസ്കുകള്‍
യാത്രക്കാര്‍ക്ക് വേണ്ട വിവരങ്ങള്‍ സ്മാര്‍ട്ടായി നല്കുന്ന സംവിധാനമാണിത്. മെട്രോ, ബസ് എന്നിവയുടെ സമയക്രമങ്ങള്‍, റൂട്ട് മാപ്പുകള്‍, മെട്രോ സംബന്ധിയായ വിവരങ്ങള്‍, സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ എന്നിവയെല്ലാം സ്മാര്‍ട്ട് കിയോസ്ക്കില്‍ നിന്ന് ലളിതമായി അറിയാം.
യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കാന് ദുബായിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് കിയോസ്ക്കുകള്‍ സ്ഥാപിച്ചു. മെട്രോ, ബസ് എന്നിവയുടെ സമയക്രമം, ജേര്‍ണി പ്ലാന്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിന്ന് ലഭിക്കും. നിലവില്‍ 23 മെട്രോ സ്റ്റേഷനുകളിലായി 50 സ്മാര്‍ട്ട് കിയോസ്ക്കുകളാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്.
യാത്ര ചെയ്യേണ്ട സ്ഥലം നല്കിയാല് അവിടേക്കുള്ള ദൂരം, എത്താനുള്ള സമയ ദൈര്‍ഘ്യം എന്നിവയും അറിയാനാവും. യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളും പരാതികളും അഭിനന്ദനങ്ങളും രേഖപ്പെടുത്താനും ഇതില്‍ അവസരം. അധികം വൈകാതെ തന്നെ എല്ലാ മെട്രോ, ട്രാം സ്റ്റേഷനുകളിലും സ്മാര്‍ട്ട് കിയോസ്ക്കുകള്‍ സ്ഥാപിക്കും.
നിലവില്‍ ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് വിവരങ്ങള്‍ ലഭിക്കുക. ഭാവിയില്‍ മലയാളവും ഹിന്ദിയും അടക്കമുള്ള ഭാഷകളില്‍ വിവരം ലഭ്യമാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha