വിസ്മയമായി ചോക്ലേറ്റ് ഗോപുരം
ചോക്ലേറ്റില്‍ ബുര്‍ജ് ഖലീഫയുടെ രൂപം തീര്‍ത്ത് ദുബൈ മറ്റൊരു റെക്കോഡു കൂടി സ്വന്തമാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 44.2 അടി ഉയരത്തില്‍ ചോക്ലേറ്റ് കൊണ്ടു ദുബൈയുടെ മാതൃകയുണ്ടാക്കി പ്രദര്‍ശിപ്പിച്ചത്.
യു.എ.ഇ ദേശീയ ദിനത്തിന്റെ ഭാഗമായി 4200 കിലോ ഗ്രാം ബല്‍ജിയം ചോക്ലേറ്റ് ഉപയോഗിച്ച് പലഹാര അലങ്കാര വിദഗ്ധന്‍ ആന്‍ഡ്രൂ ഫറൂജിയയാണ് ലോകറെക്കോഡിലേക്ക് മധുരഗോപുരം തീര്‍ത്തത്. ഇതിനായി ഒരു സംഘം ജീവനക്കാര്‍ 1050 തൊഴില്‍ മണിക്കൂര്‍ ചെലവഴിച്ചു.
https://www.facebook.com/Malayalivartha