ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്:പരിശോധന കര്‍ശനമാക്കാന്‍ സൗദി
ഉംറ,ഹജ് തീര്‍ഥാടകര്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നു വിമാനത്താവളങ്ങളില്‍ വച്ചു തന്നെ ഉറപ്പുവരുത്തണമെന്ന് സൗദി ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി പരിശോധന കര്‍ശനമാക്കണം. രണ്ടു വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖ കാണിച്ചാല്‍ മാത്രമേ തീര്‍ഥാടക വീസയും സീസണല്‍ വീസയും ലഭിക്കൂ. രാജ്യത്തു പ്രവേശിക്കുന്നതിന്റെ 10 ദിവസം മുന്‍പെങ്കിലും കുത്തിവയ്പ് എടുത്തിരിക്കണം.
കുത്തിവയ്പ് എടുത്തതിനു ശേഷം മൂന്നു വര്‍ഷം പൂര്‍ത്തിയാകാനും പാടില്ല. രേഖയില്‍ തീര്‍ഥാടകരുടെ മുഴുവന്‍ പേരും ഉണ്ടാകണം. മഞ്ഞപ്പനി, പോളിയോ ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവരും നിര്‍ബന്ധമായും പ്രതിരോധ വാക്സിന് എടുക്കണം. വിമാനത്താവളങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുറപ്പാക്കും. ഏകദേശം 60 ലക്ഷം വിദേശ തീര്‍ഥാടകര്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha