ദുബായില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിനടിയില്‍
യു.എ.ഇയിലെ വിവിധ എമറൈറ്റ്സുകളില്‍ കനത്ത മഴ. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണു മഴ തുടങ്ങിയത്. മഴ കനത്തതോടെ ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമറൈറ്റ്സുകളുടെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്.
ചില പ്രധാന പാതകളുള്‍പ്പെടെ വെള്ളത്തിനടിയിലാണ്. റാസല്‍ഖൈമയില്‍ ഞായറാഴ്ച മുതല്‍ തന്നെ മിന്നലോടുകൂടി മഴ ആരംഭിച്ചിരുന്നു. മഴയോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. വ്യാപാര മേഖലയിലും താമസസ്ഥലങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും വെള്ളം പമ്പുചെയ്തു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha