സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു
സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. ശ്വാസകോശരോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിയാദിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. സഹോദരന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് പുതിയ രാജാവായി സ്ഥാനമേല്‍ക്കും.
സൗദിയുടെ ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തു വിട്ടത്. 2005ലാണ് സൗദിയുടെ രാജാവായി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില് പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് സൗദി രാജാവായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha