വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് തടഞ്ഞിട്ടില്ല: സൗദി ഇന്ത്യന്‍ എംബസി
സൗദിയില്‍ ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാരുടെ നിയമനം തടഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി. ഇതു സംബന്ധിച്ചു പ്രചരിച്ച വാര്‍ത്തകള്‍ എംബസി തള്ളി. സൗദിയിലെത്തുന്നതില്നിന്ന് എംബസി ആരെയും തടഞ്ഞിട്ടില്ല. ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ട്മെന്റിനു ശരിയായ നടപടിക്രമം പാലിക്കണം - ഇതാണ് എംബസിയുടെ നി ബന്ധന. വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ ഉടമ്പടി ഉണ്ടാക്കിയിരുന്നതായും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥന് ഹേമന്ദ് കോത്താല്വര് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha