Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കൊവിഡ് ദുരിതങ്ങള്‍ക്കിടെ ഇസ്ലാമോഫോബിയ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കുന്നതായി ആശങ്ക... സമൂഹ മാധ്യമങ്ങളിലൂടെ 'ഇസ്ലാമോഫോബിയ' പരത്തിയതിന് യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ  നടപടി

03 MAY 2020 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കൊവിഡ് ദുരിതങ്ങള്‍ക്കിടെ ഇസ്ലാമോഫോബിയ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കുന്നതായി ആശങ്ക. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലാണ് ഫേക്ക് അക്കൗണ്ടുകള്‍ വഴിയടക്കം വിദ്വേഷ പ്രചാരണം നടക്കുന്നത്. ബിജെപി എംപി തേജസ്വി സൂര്യ അറബ് സ്ത്രീകളെ അപമാനിച്ച് ട്വീറ്റ് ചെയ്തത് കാര്യങ്ങള്‍ വഷളാക്കി. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖര്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.

സാഹചര്യം വഷളാകുന്നതിനിടെ പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇടപെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണം ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ബാധിക്കുന്നത് മാത്രമല്ല വിഷയം. ഗള്‍ഫ് രാജ്യങ്ങളുമായുളള ഇന്ത്യയുടെ ബന്ധത്തേയും ബാധിച്ചേക്കുമെന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയടക്കം ഇടപെട്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ 'ഇസ്ലാമോഫോബിയ' പരത്തിയതിന് യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ കൂടി നടപടി. ദുബായിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ എന്നിവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും നിയമ നടപടികള്‍ക്കായി പൊലീസിന് കൈമാറുകയും ചെയ്തു. നേരത്തെ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇതുപോലെ ജോലി നഷ്ടമാവുകയും നിയമനടപടിക്ക് വിധേയരാകേണ്ടി വരികയും ചെയ്തിട്ടുണ്ട്.

അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഷെഫ് റാവത് രോഹിതിനെ പിരിച്ചുവിട്ടതായും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയന്‍ റസ്റ്ററന്റ് ശൃംഖല നടത്തുന്ന അസാദിയ ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടതില്ലെന്ന് സചിന്‍ കിന്നിഗോളിയെ അറിയിച്ചതായി ന്യൂമിക് ഓട്ടോമേഷന്‍ കമ്പനിയുടമയും അറിയിച്ചു. കൂടാതെ, ഇയാളുടെ ശമ്പളം കമ്പനി പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മതപരമായ വിവേചനം പ്രകടിപ്പിക്കുന്നവരെ തങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. വിശാല്‍ താകൂര്‍ എന്ന പേരിലാണ് മൂന്നാമന്‍ ഫെയ്‌സ് ബുക്കിലൂടെ ഇസ് ലാമിനെതിരെ പോസ്റ്റുകള്‍ ഇട്ടിരുന്നതെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് ഗ്വാര്‍ഡ് ഗ്രൂപ്പ് അറിയിച്ചു.
കമ്പനി നടത്തിയ അന്വേഷണത്തില്‍ വിശാല്‍ താകൂര്‍ തങ്ങളുടെ ജീവനക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ ദുബായ് പൊലീസിന് കൈമാറുകയും ചെയ്തു. പിഴ, ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, നാടുകടത്തല്‍ തുടങ്ങിയ അച്ചടക്ക നടപടികളാണ് യുഎഇ സൈബര്‍ നിയമമനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുകയെന്ന് കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രാന്‍സ് ഗ്വാര്‍ഡ് ജീവനക്കാരന്‍ എന്നവകാശപ്പെട്ട് പ്രകാശ് കുമാര്‍ എന്നയാള്‍ ട്വിറ്ററിലൂടെ മതഅസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ഇയാള്‍ക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു.
അടുത്തകാലത്ത് ഇത്തരത്തില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചതിന് ഗള്‍ഫ് നാടുകളില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാരും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവര്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒ.ഐ.സി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (16 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (42 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

Malayali Vartha Recommends