Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാനം വിലക്ക് നീങ്ങി; ആശ്വാസതീരത്തേക്ക് എത്താൻ കുവൈറ്റ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങൾ നാളെ പറന്നുയരും

08 MAY 2020 09:25 PM IST
മലയാളി വാര്‍ത്ത

കൊറോണ എന്ന മഹാമാരി നമ്മുടെ പ്രവാസികൾക്ക് നൽകിയ ആഘാതം ചെറുതൊന്നുമല്ല. നിരവധി ജീവനുകളാണ് കൊറോണ മൂലം പ്രവാസലോകത്ത് നഷ്ടമായത്. ഏകദേശം അമ്പതില്പരം പ്രവാസി മലയാളികളാണ് കൊറോണ എന്ന മഹാമാരിയിൽ പൊലിഞ്ഞുപോയത്. അതോടൊപ്പം തന്നെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കൃത്യമായ ചികിത്സകിട്ടാതെയും മരുന്ന് ലഭിക്കാതെയും മരണമടഞ്ഞ പ്രവാസികൾ വേറെയും. അങ്ങനെ മറക്കാനാകാത്ത നോവായി മാറിയിരിക്കുകയാണ് കൊറോണ.

ഇതേതുടർന്ന് നിരവധി ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും കുവൈറ്റിൽ നിന്നും അനുമതി ലഭിക്കാൻ വൈകിയിരുന്നു. പ്രവാസികൾ ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ചത് കുവൈറ്റിൽ ആയതിനാൽ തന്നെ ഏറെ ആശങ്ക ഉയർന്നിരുന്നു.എന്നാലിതാ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതയുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.

ഇതോടുകൂടെ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള ആദ്യ വിമാനം നാളെ പുറപ്പെടും.നാളെ വന്ദേ ഭാരത് പദ്ധതി പ്രകാരം കുവൈറ്റിൽ നിന്നും ഉച്ചക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിൽ എത്തുന്നതായിരിക്കും. പകൽ 11.25 ന് പുറപ്പെടുന്ന വിമാനം വൈകന്നേരം 6.30 നു ഹൈദരാബാദിലും എത്തുകായും ചെയ്യും. ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യ വിമാനം കുവൈറ്റ് വ്യോമയാന അധികൃതരിൽ നിന്നും അനുമതി ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഈ വിമാനമാണു നാളെ പറന്നുയരുക. കൊച്ചിയിലേക്ക് നാളത്തേക്ക് ക്രമീകരിച്ചിരിച്ചിരുന്ന വിമാനവും നേരത്തെ നിശ്ചയിച്ചത് പോലെ സർവ്വീസ് നടത്തുന്നതായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (9 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (43 minutes ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (48 minutes ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (52 minutes ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (57 minutes ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (1 hour ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (1 hour ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (1 hour ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (1 hour ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (1 hour ago)

Malayali Vartha Recommends