കൊവിഡ് പോരാട്ടത്തിൽ യുഎഇയിൽ മുൻനിരയിൽ നിന്ന ഇന്ത്യക്കാരനായ ഡോക്ടർ കൊവിഡിന് കീഴടങ്ങി; പ്രവാസികളുടെ അഭിമാനമായിരുന്നു ആ ഡോക്ടരുടെ വേർപാട് ഏവരെയും ഞെട്ടലിൽ ആഴ്ത്തി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അനശ്വരമായ പ്രവർത്തനം കാഴ്ചവച്ച ഇന്ത്യന്‍ ഡോക്ടര്‍ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ ഡോ. സുധീര്‍ രംഭു വാഷിംകര്‍ ആണ് അല്‍ഐനില്‍ മരിച്ചത്. 61 വയസ്സാണ് ഇദ്ദേഹത്തിന്. ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചുപോന്നിരുന്നത്.
അതോടൊപ്പം തന്നെ കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെത്തുന്ന രോഗികളെ ചികിത്സിക്കുന്നതില്‍ മുന്‍നിരയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചുപോന്നിരുന്നത്. ഇദ്ദേഹത്തിന് മെയ് ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത് എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറെ അല്‍ഐന്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മരണം സംഭവിച്ചതായി ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്. അതേസമയം വിപിഎസ് ഗ്രൂപ്പിലെ വിദഗ്ധ ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. മൃതദേഹം അല്‍ഐനില്‍ സംസ്‌കരിക്കുകയുണ്ടായി. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്...
https://www.facebook.com/Malayalivartha



























