Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഴ്ചകൾക്ക് മുമ്പ് മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞി​ന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു; മരണത്തിൽ ദുരൂഹത മാഞ്ഞ, മരണ റിപ്പോർട്ടിൽ കോവിഡ് ബാധിച്ച്‌ ശ്വാസതടസം നേരിട്ടാണ് മരിച്ചത് എന്ന് തെളിഞ്ഞു

14 JUNE 2020 04:45 PM IST
മലയാളി വാര്‍ത്ത

മൂന്നാഴ്ച മുമ്പ് സൗദി മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞി​ന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കോഴിക്കോട് കൊയിലാണ്ടി അരികുളം സ്വദേശി ബിജുവി​ന്റെ ഭാര്യ മണിപ്പൂർ സ്വദേശിനി ലക്ഷ്മി ദേവി, ഇവരുടെ ആറുമാസം പ്രായമായ പെൺകുഞ്ഞ്​ എയ്ഞ്ചൽ എന്നിവരാണ് മൂന്നാഴ്ച മുൻപ് മരിച്ചത്. ബിജു കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് യുവതിയെയും കുഞ്ഞിനെയും ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഇതേതുടർന്ന് മരണത്തിൽ ദുരൂഹത സംശയിച്ചെങ്കിലും മരണ റിപ്പോർട്ടിൽ കോവിഡ് ബാധിച്ച്‌ ശ്വാസതടസം നേരിട്ടാണ് മരിച്ചത് എന്ന് തെളിഞ്ഞു.

അതേസമയം യുവതി മരിച്ച്‌ മണിക്കൂറുകൾ കഴിഞ്ഞാണ് ഫ്ലാറ്റിനകത്തേക്ക് മറ്റുള്ളവർക്ക് പ്രവേശിക്കാൻ കഴിഞ്ഞത് എന്നതിനാൽ ഈ സമയത്തിനകം പിഞ്ചു കുഞ്ഞും മരിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരോടൊപ്പം താമസിച്ചിരുന്ന ബിജുവി​​െൻറ 70 വയസ് പ്രായമായ അമ്മ ഫ്ലാറ്റിന് പുറത്തിറങ്ങിയപ്പോൾ വാതിലടഞ്ഞു അകത്തുനിന്ന് ലോക്കായതിനാൽ ഇവർക്ക് അകത്തേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് മണിക്കൂറുകൾ ഇവർ ഫ്ലാറ്റിന് മുമ്പിൽ നിൽക്കുന്നത് കണ്ട് ഫാറ്റിനടുത്ത് താമസിക്കുന്നവർ കാര്യമന്വേഷിച്ചപ്പോഴാണ് അകത്ത് യുവതിയും കുഞ്ഞുമുള്ള വിവരം എല്ലാവരും അറിയുന്നത്. എന്നാൽ സംഭവം നടക്കുമ്പോൾ ഇവർക്ക് കൃത്യമായി സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. ശേഷം പൊലീസെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴേക്കും യുവതിയും കുഞ്ഞും മരണമടഞ്ഞിരുന്നു. കോവിഡ് ബാധിച്ച ബിജുവി​​െൻറ അമ്മയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends