Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കബറിടം മൂടുന്ന വൈദികന്റെ വിഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു; കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ മാതൃകയായി വൈദികൻ

15 JUNE 2020 10:49 AM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യത്വം മരിക്കാത്ത പല സംഭവങ്ങൾക്കും വേദി കൂടിയാകുകയാണ്. അന്യന്റെ വിശപ്പടക്കാനും അകലങ്ങൾ പാലിച്ചുകൊണ്ട് അടുക്കാനും ആലിംഗനവും ഹസ്തദാനവും കൂടാതെ തന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും ബന്ധങ്ങളുടെ വില മനസിലാക്കുവാനും ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. അതോടൊപ്പം തന്നെ സ്വദേശികളെപോലെ തന്നെ സിദ്ധേശികളെയും സ്നേഹിക്കുന്ന ഉത്തമ മാതൃകയായ യുഎഇയിലെ ദുബായിൽ ഏവരെയും എല്ലാവരെയും ഒന്ന് ചിന്തിപ്പിക്കും വിധത്തിലുള്ള കാഴ്ചകൾ സമ്മാനിക്കുകയുണ്ടായി.

മറ്റൊന്നുമല്ല, കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗത്തിന്റെ സംസ്കാരവേളയിൽ ഷവൽ കൊണ്ട് മണ്ണ് കോരിയിട്ട് കബറിടം മൂടുന്ന വൈദികന്റെ വിഡിയോ മനുഷ്യഹൃദയങ്ങളെ കീഴടക്കുകയാണ്. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ മാതൃകയായി മാറുകയാണ് ഈ വൈദികന്റെ പ്രവൃത്തി.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ കുര്യൻ വർഗീസിന്റെ സംസ്കാര വേളയിൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കബറിടം മൂടാൻ മണ്ണ് കോരിയിടുന്ന വിഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിക്കുന്നത്. മരണത്തെ തുടർന്ന് ജബൽ അലിയിലെ ക്രിസ്ത്യൻ സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. കുര്യൻ വർഗീസിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായതിനാൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. മരുമകൻ എൽജോ മാത്രമേ കുടുംബാംഗമായി അവിടെ ഉണ്ടായിരുന്നുള്ളൂ.

അതോടൊപ്പം തന്നെ പള്ളി സഹവികാരി ഫാ.സിബു തോമസ്, പള്ളി സെക്രട്ടറി അനീഷ്, ഷാർജ ഏരീയാ അംഗം തോമസ് എന്നിവരും സംസ്കാരത്തിൽ പങ്കെടുക്കുകയുണ്ടായി. പത്തടിയോളം താഴ്ചയുള്ള കുഴി മൂടാൻ എല്ലാവരും ചേർന്നു ശ്രമിച്ചാലേ കഴിയൂ എന്നതിനാലാണ് സഹായിച്ചതെന്നും കോവിഡ് മൂലം മരിക്കുന്ന ആദ്യ ഇടവകാംഗത്തിന് അന്തസ്സായ സംസ്കാര ശുശ്രൂഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും ഫാ. നൈനാൻ ഫിലിപ്പ് പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (11 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (22 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (33 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (40 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (2 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends